Posted On
date_range Updated On
date_range പൗരത്വ ബില്ലിൽ അസ്വസ്ഥനെന്ന് എം. മുകുന്ദൻ
കൊച്ചി: ആസുര കാലത്താണ് നാം ജീവിക്കുന്നതെന്നും പാർലമെൻറ് പാസാക്കിയ പൗരത്വബിൽ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. ‘എഴുത്തുകാരൻ ഓരോ സംഭവത്തിലും തൊട്ടടുത്ത നിമിഷം പ്രതികരിക്കണമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പൗരത്വ ബില്ലിനെതിരായ എഴുത്തുകാരുടെ പ്രസ്താവനയിൽ ഒപ്പുെവച്ചിട്ടുണ്ട്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ എെൻറ പ്രതികരണങ്ങൾ ഇങ്ങനെയൊക്കെയാണ്’ -അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജ് മലയാള വിഭാഗം ‘നാളത്തെ എഴുത്ത്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.