ജയ്പുർ: രാജസ്ഥാനിൽനിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒാടുന്ന ആഡംബര ട്രെയിനുകളുടെ വരുമാനത്തിൽ ഇടിവ്. ‘പാലസ് ഒാൺ വീൽസ്’, ‘റോയൽ രാജസ്ഥാൻ ഒാൺ വീൽസ്’ എന്നീ ട്രെയിനുകളുടെ വരുമാനം മൂന്നുവർഷത്തിനിടെ 24.08, 63.18 ശതമാനം വീതം ഇടിഞ്ഞതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
‘പാലസ് ഒാൺ വീൽസി’ൽ 2014-15ൽ 2024 യാത്രക്കാരാണുണ്ടായിരുന്നതെങ്കിൽ 2015-16ൽ 1739 ആയി കുറഞ്ഞു. അടുത്തവർഷം 1373 ആയി. ‘റോയൽ രാജസ്ഥാൻ ഒാൺ വീൽസി’ലെ യാത്രക്കാരുടെ എണ്ണം ഇൗ വർഷങ്ങളിൽ 654ൽനിന്ന് 237 ആയി കുറഞ്ഞു.
രാജസ്ഥാൻ ടൂറിസം വികസന കോർപറേഷെൻറ സഹായത്തോടെയാണ് റെയിൽവേ ഇൗ െട്രയിൻ സർവിസ് നടത്തുന്നത്. കുറഞ്ഞ സർവിസ് നടത്തുന്നതാണ് വരുമാനം കുറയുന്നതിന് പ്രധാന കാരണം.
രാജ്യത്തെ പൈതൃക െട്രയിനുകളുടെ രാജ്ഞിയായി അറിയപ്പെടുന്ന ‘പാലസ് ഒാൺ വീൽസ്’ ന്യൂഡൽഹി, ജയ്പുർ, സ്വായ് മധോപുർ, ചിറ്റോർഗർ, ഉദയ്പുർ, ജയ്സാൽമിർ, ജോധ്പുർ, ഭരത്പുർ, ആഗ്ര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ഒാടുന്നത്. ‘റോയൽ രാജസ്ഥാൻ ഒാൺ വീൽസ്’ ഇൗ സ്ഥലങ്ങൾ കൂടാതെ ഖജുരാഹോ, വാരാണസി എന്നീ സ്ഥലങ്ങളിൽകൂടി ഒാടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.