12ാം ക്ലാസുകാരനെ യു.പി പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വന്‍ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങള്‍, നടപടി

ലഖ്‌നോ: 12ാം ക്ലാസ് വിദ്യാര്‍ഥിയെ യു.പി പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം. സൗരഭ് സിങ് എന്ന വിദ്യാര്‍ഥിയെയാണ് ലഖ്‌നോ പൊലീസ് മര്‍ദിക്കുന്നത്. തന്നെ പൊലീസുകാരന്‍ ക്രൂരമായി മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ പറഞ്ഞെന്നും കുട്ടി കരഞ്ഞുപറയുന്നുണ്ട്. കുട്ടിയുടെ കൈകള്‍ പൊലീസ് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജയ് കൃഷ്ണ എന്ന മാധ്യമപ്രവര്‍ത്തകനാണ് വിഡിയോ ട്വീറ്റ് ചെയ്തത്. കുട്ടിയെ പൊലീസ് മര്‍ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും വിരലുകള്‍ ഞെരിക്കുകയും ചെയ്തതായി ഇദ്ദേഹം പറയുന്നു. ഖുറാന്തി ബസാര്‍ എന്ന സ്ഥലത്താണ് അക്രമം നടന്നത്.

വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലഖ്‌നോ പൊലീസ് കമീഷണര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചു. ദൃശ്യങ്ങളില്‍ കുട്ടിയെ കൈ ഞെരിക്കുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Lucknow Police accused of thrashing, twisting fingers of Class 12 boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.