ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റാം​ഘ​ട്ടം; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 57 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തു​ക. ഡ​ൽ​ഹി​യി​ലും ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളും പ​ശ്ചി​മ ബം​ഗാ​ളി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 57 ലോക്‌സഭാ സീറ്റുകളിലേക്ക് മൊത്തം 889 സ്ഥാനാർത്ഥികൾ മത്സരരംഗത്തുളളത്.

യു​.പി​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളും ഡ​ൽ​ഹി​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളിലേ​ക്കും ആ​റാം​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. മേ​ന​കാ ഗാ​ന്ധി, ക​ന​യ്യ​കു​മാ​ർ, സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ക​ൾ ബാ​ൻ സു​രി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ൾ ഈ ​ഘ​ട്ട​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇതിനിടെ, വ്യാഴാഴ്ച പട്യാലയിൽ നടക്കുന്ന ആദ്യ റാലിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.

ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡിലാണ് പ്രധാനമന്ത്രി മോദി ആദ്യം റാലിയെ അഭിസംബോധന ചെയ്യുക. തുടർന്ന് പഞ്ചാബിലേക്ക് പോകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് മൂന്ന് പൊതു റാലികളെ അഭിസംബോധന ചെയ്യുമെന്ന് പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറി രാകേഷ് റാത്തൂർ പറഞ്ഞു. മോദിയുടെ പട്യാല യോഗത്തിന് ശേഷം അടുത്ത ദിവസം ഗുരുദാസ്പൂരിലും ജലന്ധറിലും റാലികൾ സംഘടിപ്പിക്കുമെന്നും റാത്തൂർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും.

Tags:    
News Summary - LS poll campaigning for Phase 6 to end Modi to start Punjab push amid farm unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.