ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘർഷത്തെ തുടർന്ന് ഇന്ത്യയുടെ ഗാർഹിക വാണിജ്യ എൽ.പി.ജി ഉപഭോഗത്തിൽ 16 ശതമാനം ഇടിവ് സംഭവിച്ചെന്ന് ഔദ്യോഗിക റിപ്പോർട്ട്. 2.22 ദശലക്ഷം ടൺ ആണ് ഏപ്രിലിലെ ഉപഭോഗം. കഴിഞ്ഞ വർഷം ഇത് 2.62 ലക്ഷമായിരുന്നു. അതായത് 16.16 ലക്ഷത്തിന്‍റെ കുറവ്. 2024ൽ 2.45 ദശലക്ഷം ആയിരുന്നു ആകെ ഉപഭോഗം. ഓയിൽ മിനിസ്ട്രിയുടെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനലൈസിസ് സെൽ റിപ്പോർട്ട് പ്രകാരം മാർച്ചിലേതിനെക്കാൾ താഴെയാണ് ഏപ്രിലിലെ എൽ.പി.ജി ഉപഭോഗം. മാർച്ചിൽ 2.379 ദശലക്ഷമായിരുന്നു.
രാജ്യത്ത് ആവശ്യമായ എൽ.പി.ജിയുടെ 60 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ അധികവും വരുന്നത് ഹുർമുസ് കടലിടുക്ക് വഴിയും. ഇറാനുമേൽ യുഎസ്, ഇസ്രായേൽ ആക്രമണം തുടർന്നതോടെ ഹുർമുസ് അടച്ചത് ചരക്ക് ഗതാഗതത്തെ സാരമായി ബാധിക്കുകയായിരുന്നു. അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള എൽ.പി.ജി വിതരണം തടസ്സപ്പെട്ടതോടെ രാജ്യത്തെ വ്യവസായ മേഖലയിലുൾപ്പെടെ കടുത്ത ഇന്ധന പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടു.
എൽ.പി.ജി ഉപഭോഗം കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വർധന ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ രാജ്യത്ത് പെട്രോൾ വിൽപ്പനയിൽ 6.36 ശതമാനം വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡീസൽ ഉപഭോഗത്തിൽ 4.5 ശതമാനം വർധനവും ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.