ന്യൂഡൽഹി: ദരിദ്ര കുടുംബങ്ങൾക്ക് മാർച്ച് 2020ഒാടെ മൂന്നു കോടി പാചകവാതക കണക്ഷനുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതിന് കേന്ദ്ര സർക്കാറിന് 4,800 കോടി രൂപ അധികം വേണ്ടിവരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2018- 19 സാമ്പത്തിക വർഷം അഞ്ചു കോടി കണക്ഷൻ നൽകും. ഇതിനായി ബജറ്റിൽ 8,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2016 മേയിൽ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന അടുത്ത ഒരു വർഷത്തേക്കു കൂടി നീട്ടി. ഇതിൽ മൂന്നുകോടി കണക്ഷൻ കൂടി നൽകും. ഇതുവരെ ഇൗ പദ്ധതിയിൻ കീഴിൽ 3.36 കോടി കണക്ഷനുകളാണ് നൽകിയത്. ദരിദ്ര കുടുംബങ്ങൾക്ക് പാചകവാതക ഗ്യാസ് സൗജന്യമായി നൽകുന്നതിന് പകരമായ റീെട്ടയിൽ വിതരണക്കാർക്ക് സബ്സിഡി സർക്കാർ നൽകും.
ഗുണഭോക്താക്കൾ ഗ്യാസ് സ്റ്റൗ പൈസ കൊടുത്ത് വാങ്ങണം. ആദ്യ തവണ ഗ്യാസ് തീർന്നശേഷം വീണ്ടും പുതിയ കുറ്റി എടുക്കുന്നതിനുള്ള തുക മാസ തവണകളായി നൽകും. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ ചെലവ് പൂർണമായും ഗുണഭോക്താക്കൾതന്നെ വഹിക്കേണ്ടിവരും. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.