രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 8635; എട്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കേവിഡ് കേസുകൾ എട്ടുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി. 24 മണിക്കൂറിനിടെ 8635 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 94 പേർ മരിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,07,66,245 ആയതായി ആരോഗ്യ കുടുബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വൂഹാനിൽ നിന്നെത്തിയ മലയാളിയായ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു ആദ്യമായി കോവിഡ് ബാധിച്ചത്.
ഒരു വർഷത്തിനിടെ 1.04 കോടി പേർ രോഗമുക്തരായിട്ടുണ്ട്. 1,63,353 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,54,486 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ഇതുവരെ 39,50,156 പേർക്ക് വാക്സിൻ നൽകി.
കേരളത്തിൽ തിങ്കളാഴ്ച 3459 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. 10.30 ആണ് ടെസ്റ്റ് പോസിറ്റിവിറി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.