Representative Image

ന്യൂനമർദം തീവ്രമായി; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കില െടുത്ത്​ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം. 29, 30 തീയതികളിൽ കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

29ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും 30ന് ഈ അഞ്ച് ജില്ലകൾക്കുപുറമെ കോട്ടയം, പാലക്കാട്, കോഴിക്കോട്​ ജില്ലകളിലുമാണ്​ യെല്ലോ അലർട്ട്. ഈ ദിവസങ്ങളിൽ കടല്‍ പ ്രക്ഷുബ്​ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങണമെന്നും അധികൃതർ നിർദേശം നൽകി.

ബംഗാൾ ഉൾക്കടലിന് തെക്ക്-കിഴക്കായി രൂപം കൊണ്ട ന്യൂനമർദം ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽനിന്ന് 1140 കിലോമീറ്റർ തെക്ക്-കിഴക്കായും ചെന്നൈക്ക് 1400 കിലോ മീറ്ററിന് തെക്ക്-കിഴക്കായും ആന്ധ്രപ്രദേശിലെ മചിലി പട്ടണത്തിന് 1760 കിലോമീറ്റർ തെക്ക്-കിഴക്കായും നിലകൊള്ളുകയാണ്. അടുത്ത 96 മണിക്കൂറിൽ ഈ ന്യൂനമർദം ശക്തിപ്രാപിച്ച് ഫനി ചുഴലിക്കാറ്റായി മാറി വടക്കൻ തമിഴ്നാടി​​െൻറയും തെക്കൻ ആന്ധ്രപ്രദേശി​​െൻറയും തീരങ്ങളിൽ ചൊവ്വാഴ്ചയോടെ കനത്തനാശം വിതക്കാനാണ് സാധ്യത.

ഇതി​​െൻറ ഫലമായി കേരളത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ്് വീശാനിടയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്​, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഇൗ സാഹചര്യത്തിൽ ​േമയ് ഒന്നുവരെ ഇന്ത്യൻ മഹാസമുദ്രത്തി​​െൻറ ഭൂമധ്യരേഖാപ്രദേശത്തും അതിനോട്​ ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട്​ തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - low humidity to high; cyclone chance- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.