'ലവ്​ ജിഹാദ്'​ എന്ന വാക്ക്​ സാമുദായിക സൗഹാർദം തകർക്കാനുള്ള ബി.ജെ.പി സൃഷ്​ടി -രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്​പൂർ: ലവ്​ ജിഹാദിനെതിരായ പ്രചാരണവും നിയമ നിർമാണവും ബി.ജെ.പി സർക്കാറുകൾ നടപ്പാക്കുന്നതിനിടെ നിലപാട്​ വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. ലവ്​ ജിഹാദ്​ എന്ന വാക്ക്​ തന്നെ രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമുള്ള ബി.ജെ.പി നിർമിതിയാണെന്ന്​ ഗെഹ്​ലോട്ട്​ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

''ലവ്​ ജിഹാദ്​ എന്ന വാക്ക്​ രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമായി ബി.ജെ.പി നിർമിച്ചതാണ്​. വിവാഹമെന്ന്​ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്​. അതിനെതിരെ നിയമം കൊണ്ടുവരുന്നത്​ ഭരണഘടന വിരുദ്ധമാണ്​. ഒരു കോടതി നിയമത്തി​ലും അത്​ നിലനിൽക്കില്ല. സ്​നേഹത്തിൽ ജിഹാദിന്​ സ്ഥാനമില്ല.

സാമുദായിക സൗഹാർദം തകർക്കുക, സാമൂഹ്യ സംഘർഷത്തിന്​ ഇന്ധനം നൽകുക എന്നിവയാണ്​ ഇതി​െൻറ ലക്ഷ്യം. ഭരണഘടന വ്യവസ്ഥകൾ അവഗണിച്ച്​ പൗരന്മാരോട്​ യാതൊരു വിവേചനവും ഭരണകൂടം കാണിക്കരുത്​'' -അശോക്​ ഗെഹ്​ലോട്ട്​ പ്രതികരിച്ചു.

വിവാ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി ഉത്തർ പ്രദേശ്​, മധ്യപ്രദേശ്​ അടക്കമുള്ള ബി.ജെ.പി സർക്കാറുകൾ നിയമനിർമണാം നടത്തുന്നതിനിടെയാണ്​ രാജസ്ഥാനിലെ കോൺഗ്രസ്​ സർക്കാർ ഇതിനെ രംഗത്ത്​ വരുന്നത്​.  

Tags:    
News Summary - Love Jihad is a word manufactured by BJP to divide the nation: Rajasthan CM Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.