മംഗളൂരു: ലോറി ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് പാം ഓയിൽ തട്ടിയെടുത്ത് വില്പന നടത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പണമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരുവിനടുത്ത കെങ്കേരി കമ്പിപുരയിലെ അസദുല്ല ശരീഫാണ്(49)അറസ്റ്റിലായത്. സുഗമ ട്രാൻസ്പോർട്ട് ലോറി ഡ്രൈവർ അനിൽകുമാർ(32)കൊല്ലപ്പെട്ട കേസ്സിലാണ് അറസ്റ്റ്.
മംഗളൂരു ബൈക്കമ്പാടി രുചി സോയ ഇൻഡസ്ട്രീസിൽ നിന്ന് ബംഗളൂരുവിലെ സ്ഥാപനത്തിലേക്കയച്ച 7.50 ലക്ഷം രൂപ വിലവരുന്ന 1050 പാം ഓയിൽ പെട്ടികൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ അനിൽ കുമാർ വഞ്ചിച്ചുവെന്ന പരാതിയുടെ അന്വേഷണമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്.
പണമ്പൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.എം.റഫീഖിെൻറ നേതൃത്വത്തിലുള്ള സംഘം അനിൽകുമാറുമായി ബന്ധമുള്ളവരെ ചോദ്യംചെയ്തിരുന്നു.പരസ്പര വിരുദ്ധമായി സംസാരിച്ച അസദുല്ലയിൽ സംശയം തോന്നി വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.
അനിൽകുമാറിനെ താനും കൂട്ടാളികളും ചേർന്ന് കഴിഞ്ഞ മാസം 28ന് കൊന്നതിന് ശേഷം മൃതദേഹം രാമനഗരം ജില്ലയിലെ കുമ്പളഗോഡുവിൽ വിജനസ്ഥലത്തുവെച്ച് കത്തിച്ചുവെന്ന് അസദുല്ല പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.