‘ജനങ്ങൾക്ക് നേർവഴി കാട്ടാൻ അല്ലാഹു അയച്ചതാണ് രാമനെ’ -ഫാറൂഖ് അബ്ദുല്ല

കശ്മീർ: രാമൻ ​ഹിന്ദുക്കൾക്ക് മാത്രമായുള്ള ദൈവമല്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഹിന്ദുക്കളുടെ മാത്രം ദൈവമാണ് രാമൻ എന്ന് അവകാശപ്പെടുന്നവർ വോട്ടിനു വേണ്ടിയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമൻ എല്ലാവരുടെയും ദൈവമാണ്. ജനങ്ങൾക്ക് ശരിയായ വഴി കാണിക്കാൻ അല്ലാഹു അയച്ചതാണ് രാമനെ - പാക് എഴുത്തുകാരനെ ഉദ്ധരിച്ച് ഫാറൂഖ് അബുദുല്ല പറഞ്ഞു.

നാഷണൽ കോൺഫറൻസ് പാർട്ടിയുടെ സ്ഥാപക ദിനമായ മാർച്ച് 23ന് ഉദ്ദംപൂർ ജില്ലയിലെ ഗർനയിയിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എനിക്ക് നിങ്ങളോട് പറയാനുള്ളതെന്തെന്നു വെച്ചാൽ, രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഇത് മനസിലാക്കണം. രാമൻ എല്ലാവരുടെയും ദൈവമാണ്. മുസ്‍ലിംകളുടെ, ക്രിസ്ത്യാനികളുടെ, മറ്റുള്ളവരുടെയെല്ലാം. അതുപോലെ അല്ലാഹുവും എല്ലാവരുടെയും ദൈവമാണ്. മുസ്‍ലിംകളുടെത് മാത്രമല്ല.


പാകിസ്താനിലെ ഈയിടെ അന്തരിച്ച പ്രമുഖനായ എഴുത്തുകാരൻ, എഴുതിയത് ജനങ്ങൾക്ക് നല്ല വഴി കാണിക്കാൻ അല്ലാഹു അയച്ചതാണ് രാമനെ എന്നാണ്. അതിനാൽ രാമന്റെ മാത്രം ഭക്തരാണെന്ന് പറയുന്നവർ വിഡ്ഢികളാണ്. അവർ രാമനെ വിൽക്കുകയാണ്. അവർക്ക് രാമനോട് താത്പര്യമില്ല. അധികാരത്തോട് മാത്രമാണ് താത്പര്യം.’ - ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

അമ്മമാരും പെൺകുട്ടികളും ക്ഷേത്രം ക്ഷേത്രം എന്ന് ആവർത്തിക്കും. എന്നാൽ തെരഞ്ഞെടുപ്പ് വേളിയിൽ മാത്രമേ രാമക്ഷേത്രം ഉയരുകയുള്ളു. വലിയ പണം ഇവിടേക്ക് ഒഴുകിയെത്തും.

എപ്പോഴും നിങ്ങളുടെ വോട്ടിന്റെ ശക്തിയെ കുറിച്ച് ഓർക്കുക. ബ്രിട്ടീഷുകാരെ പുറത്താക്കാൻ എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനികൾ ഒരുമിച്ച് പ്രവർത്തിച്ചതെന്ന് ഓർമിക്കുക. അവർ ജാതിയോ മതമോ അടിസ്ഥനമാക്കി വേർതിരിവുണ്ടാക്കിയില്ല.

അവർക്ക് വേണ്ടത് ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നതായിരുന്നു. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരവും അധികാരകളെ മാറ്റാനുള്ള ശക്തിയും തന്നത് ഈ സ്വാതന്ത്ര്യ സമര സേനാനികളാണ്. - ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

Tags:    
News Summary - 'Lord Ram was sent by Allah': Farooq Abdullah says quoting Pak writer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.