പച്ച നിറമുണ്ടായിരുന്ന കലബുറഗിയിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടം

'പള്ളി പോലെ തോന്നിക്കുന്നു'; റെയിൽവേ സ്റ്റേഷന്‍റെ പച്ചനിറം മാറ്റി വെള്ളനിറമാക്കി

ബംഗളൂരു: തീവ്രഹിന്ദുത്വസംഘടനകളുടെ പ്രതിഷേധത്തിനൊടുവിൽ കലബുറഗിയിലെ റെയിൽവേ സ്റ്റേഷന്‍റെ പച്ചനിറം മാറ്റി വെള്ളനിറമാക്കി. പച്ചനിറത്തിലുള്ള റെയിൽവേ സ്റ്റേഷൻ മുസ്‌ലിം പള്ളിയെ തോന്നിപ്പിക്കുന്നുവെന്ന്​ പറഞ്ഞ്​ ഹിന്ദു ജാഗരൻ വേദികെ പോലുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു.

സ്​​റ്റേഷൻ കെട്ടിടത്തിലെ താഴികക്കുടങ്ങളും ഇവരെ പ്രകോപിപ്പിച്ചു. 15 ദിവസത്തിനകം നിറം മാറ്റിയില്ലെങ്കിൽ കാവിനിറം അടിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്​റ്റേഷനുമുന്നിൽ സമരവും നടന്നു. ഇതിനു പിന്നാലെ റെയിൽവേ സ്റ്റേഷന് വെള്ളനിറം അടിച്ചത്​. ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് നിറം മാറ്റിയതെന്ന് റെയിൽവേ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.