മുൻ എം.പിക്കായി യു.എസിൽ ബന്ധപ്പെടുക -തന്നെ കാണാനില്ലെന്ന കോൺഗ്രസ് പോസ്റ്ററിന് മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: തന്നെ കാണാനില്ലെന്ന കോൺഗ്രസിന്‍റെ പരിഹാസ പോസ്റ്ററിന് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. യു.എസിൽ സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട്, മുൻ എം.പിക്കായി യു.എസിൽ ബന്ധപ്പെടുക എന്നാണ് സ്മൃതി ട്വിറ്ററിൽ കുറിച്ചത്.

ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചുള്ള മൗനത്തെ വിമർശിച്ചാണ് സ്മൃതി ഇറാനിയെ കാണാനില്ല എന്ന പേരിൽ കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റർ പ്രചരിപ്പിച്ചത്. ഇതിനുള്ള മറുപടിയാണ് ഹിന്ദിയിൽ കുറിച്ച ട്വീറ്റിൽ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നത്.

അതേസമയം, യു.എസ് സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ദൈ​വ​ത്തി​നേ​ക്കാ​ൾ വി​വ​ര​മു​ള്ള​വ​രാ​ണെ​ന്ന് ധ​രി​ക്കു​ന്ന ചി​ല​ർ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നുമാണ് രാഹുൽ പറഞ്ഞത്. നി​ങ്ങ​ൾ മോ​ദി​ക്കൊ​പ്പം ദൈ​വ​ത്തി​ന​രി​കെ ഇ​രു​ന്നാ​ൽ, പ്ര​പ​ഞ്ചം എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മോ​ദി ദൈ​വ​ത്തോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് കേ​ൾ​ക്കാം. താ​ൻ എ​ന്താ​ണ് സൃ​ഷ്ടി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ദൈ​വ​ത്തി​നു​ത​ന്നെ ആ​ശ​യ​ക്കു​ഴ​പ്പ​മാ​കും- എന്നാണ് രാഹുൽ പറഞ്ഞത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്റ ക്ലാ​ര​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സി​സ് കോ​ൺ​ഗ്ര​സ് യു.​എ​സ്.​എ ന​ട​ത്തി​യ ‘മൊ​ഹ​ബ​ത് കി ​ദു​കാ​ൻ’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. രാഹുലിന്‍റെ വാക്കുകൾ കേട്ട് സ​ദ​സ്സി​ൽ കൂ​ട്ട​ച്ചി​രി ഉയർന്നിരുന്നു. ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഹു​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് യു.​എ​സി​ലെ​ത്തി​യ​ത്. 

Tags:    
News Summary - Looking for ex-MP Contact US says Smriti Irani against Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.