കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷസേന മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് അനന്ത്നാഗിലെ പഹൽഗാം വനമേഖലയിൽ സുരക്ഷസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടത്. മരിച്ചവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരുകയാണ്. ഹിസ്ബുൽ മുജാഹിദീൻ ഭീകര സംഘടനയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഭീകരരിൽ ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ അറിയിച്ചു.

Tags:    
News Summary - Longest Surviving Hizbul Terrorist Among 3 Killed In Encounter In J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.