ഇതിന്​ മുമ്പ്​ ഇങ്ങിനെയൊരു കാഴ്ച 580 വർഷം മുമ്പായിരുന്നു; 19 ന്​ മാനത്ത്​ തെളിയുക അപൂർവ ദൃശ്യം

കൊൽക്കത്ത: 580 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഭാഗികചന്ദ്ര​ ഗ്രഹണം നവംബർ 19ന്​. മൂന്ന്​ മണിക്കൂർ 28 മിനിട്ട്​ 24 ​സെക്കൻഡ്​ നീളുന്ന ഗ്രഹണം ഉച്ചക്ക്​ 12.48ന്​ തുടങ്ങി വൈകിട്ട്​ നാലിന്​ അവസാനിക്കും.

ഈസമയം രക്​തവർണത്തിലാണ്​ ചന്ദ്രൻ കാണപ്പെടുക. ഇത്രയും ദൈഘ്യമേറിയ ചന്ദ്രഗ്രഹണം ഏറ്റവും ഒടുവിൽനടന്നത്​ 1440 ഫെബ്രുവരി 28നാണ്​. ഇനി ഈ അപൂർവ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ്​ ദൃശ്യമാകുകയെന്ന്​ എം.പി ബിർള പ്ലാനറ്റേറിയം റിസർച്ച്​ ആൻഡ്​ അക്കാദമിക്​ ഡയറക്​ടർ ദേബിപ്രൊസാദ്​ ദുരാരി പറഞ്ഞു.

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ചിലയിടങ്ങളിൽ ദൃശ്യമാകുന്ന ​ഈ ഗ്രഹണം കേരളത്തിൽ കാണാനാവില്ല. അരുണാചൽപ്രദേശ്​, അസം സംസ്​ഥാനങ്ങളിലെ ചിലയിടങ്ങളിൽ മാത്രം കാണാവുന്ന ഗ്രഹണം അമേരിക്ക, പശ്ച​ിമേഷ്യ, ആസ്​ട്രേലിയ, പസഫിക്​ മേഖലകളിൽ നന്നായി കാണാനാകും. 



Tags:    
News Summary - Longest partial lunar eclipse in 580 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.