കോവിഡ്​ വ്യാപനം കുറക്കാൻ ദീർഘകാല ലോക്​ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുന്നതിനിടെ വ്യാപനം കുറക്കാൻ ദീർഘകാല ലോക്​ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​ ആരോഗ്യവിദഗ്​ധൻ. ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്​ടറായ അഗർവാളാണ്​ കോവിഡ്​ വ്യാപനം പിടിച്ചു നിർത്താനുള്ള ഏക പോംവഴി ലോക്​ഡൗണാണെന്ന്​ അഭിപ്രായപ്പെട്ടത്​. പ്രതിദിന ​േകാവിഡ്​ രോഗികളുടെ എണ്ണം 2.3 ലക്ഷം കടന്നതിന്‍റെ പശ്​ചാത്തലത്തിലാണ്​ നിർദേശം.

നാല്​ മുതൽ അഞ്ച്​ ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നുണ്ട്​. ദീർഘകാല ലോക്​ഡൗൺ കൊണ്ട്​ മാത്രമേ കോവിഡിന്‍റെ ചങ്ങല മുറിക്കാനാവു. ഏഴ്​ ദിവസത്തേക്കെങ്കിലും ലോക്​ഡൗൺ നടപ്പാക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മാത്രമേ കോവിഡ്​ പ്രതിദിന രോഗികളുടെ എണ്ണം രണ്ട്​ ലക്ഷത്തിൽ നിന്ന്​ താഴ്​ത്താനാകുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.കെ, ഫ്രാൻസ്​, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നാല്​ മുതൽ അഞ്ച്​ ദിവസത്തിനുള്ളിൽ ലോക്​ഡൗൺ ഫലം കണ്ടിട്ടുണ്ട്​. ജനിതകമാറ്റം സംഭവിച്ച വൈറസാണ്​ ഇന്ത്യയിൽ പടരുന്നത്​. ഇത്​ സ്ഥിതി രൂക്ഷമാക്കുന്നു. ഈ രീതിയിൽ പോവുകയാണെങ്കിൽ ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നേക്കാം. യു.എസ്​.എയിലും ബ്രസീലിലും സംഭവിച്ചതാണ്​ ഇന്ത്യയിലും നടക്കുന്നത്​. ആളുകളെ മാസ്​ക്​ ഉപയോഗിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Longer lockdown only tool to break the chain of transmission'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.