ന്യൂഡൽഹി: വീണ്ടും അധികാരത്തിലെത്തണമെങ്കിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മോദ ി വിയർക്കേണ്ടിവരുമെന്ന് സ്വകാര്യ ഏജൻസി നടത്തിയ സർവേ ഫലം. അതേസമയം, രാഹുൽ ഗാന്ധിയ ുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധ്യതയുണ്ടെന്നും ‘ഫെച്ച് സൊലൂഷൻസ്’ എന്ന ഏജൻസി വോട്ടർമാർക്കിടയിൽ നടത്തിയ സർവേ പറയുന്നു.
രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾക്കൊന്നും ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല. ഇവർ പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടേണ്ടിവരും.
നിലവിൽ ബി.ജെ.പി ബജറ്റിലൂടെ കർഷകരുടെ ക്ഷേമത്തിനായി നടത്തിയ ശ്രമത്തിന് വളരെ ചെറിയ ഫലം മാത്രമാണ് ഉണ്ടാവുക. അതേസമയം, കശ്മീരിലെ ഭീകരാക്രമണം ഉയർത്തിക്കാണിച്ച് വോട്ടർമാരുടെ പിന്തുണ വർധിപ്പിക്കാൻ ഭരണകക്ഷിയായ ബി.ജെ.പിക്ക് കഴിഞ്ഞേക്കുമെന്നും സർവേ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.