ന്യൂഡൽഹി: ലോക്പാൽ അംഗം ജസ്റ്റിസ് അജയ് കുമാർ ത്രിപാഠി (62) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ രണ്ടിനാണ് ജസ്റ്റിസ് ത്രിപാഠിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
2019 മാർച്ച് 23നാണ് ജസ്റ്റിസ് ത്രിപാഠിയെ ലോക്പാൽ പാനലിലേക്ക് നിയമിച്ചത്. ഛത്തീസ്ഗഡ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ത്രിപാഠി, നാലംഗ ലോക്പാൽ സംവിധാനത്തിലെ ജുഡീഷ്യൽ പ്രതിനിധിയായിരുന്നു.
ജസ്റ്റിസ് ത്രിപാഠിയുടെ മകൾക്കും പരിചാരകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.