പ്രതിപക്ഷമില്ലാതെ ലോക്​പാൽ നിയമനമാകാം –സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിപക്ഷനേതാവില്ലെങ്കിൽ പ്രധാനമന്ത്രിക്കും ലോക്സഭ സ്പീക്കർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ലോക്പാൽ നിയമന നടപടികളിലേക്ക് കടക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. പ്രതിപക്ഷനേതാവിന് പകരം പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ ലോക്പാലിനെ കണ്ടെത്താനുള്ള സമിതി അംഗമാക്കുന്നതിനുള്ള നിയമഭേദഗതിക്ക് കാത്തുനിൽക്കാതെതന്നെ ലോക്പാൽ നിയമനവുമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ച് തുടർന്നു. ദൂരവ്യാപക  പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിത്.

ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലാത്തതിനാൽ ലോക്പാൽ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാെണന്ന കേന്ദ്ര സർക്കാറി​െൻറ വാദം തള്ളിയ ബെഞ്ച് ലോക്പാലിനെ ഇനിയും നിയമിക്കാത്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് മോദി സർക്കാറിനെ ഒാർമിപ്പിച്ചു. നിലവിലുള്ള ലോക്സഭയിൽ മോദി സർക്കാർ  കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കാത്തതിനാൽ പ്രതിപക്ഷനേതാവിന് പകരം ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ ലോക്പാൽ നിയമനത്തിനുള്ള സമിതിയിൽ ഉൾപ്പെടുത്താൻ നിയമഭേദഗതി അനിവാര്യമാണെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി അറ്റോണി ജനറൽ മുകുൾ രോഹതഗി ബോധിപ്പിച്ചിരുന്നു. ഇൗ നിയമഭേദഗതി പാർലമ​െൻറിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അത് പാസാക്കുന്നതുവരെ ലോക്പാൽ നിയമനം സാധ്യമല്ലെന്നും രോഹതഗി വാദിച്ചു.  എന്നാൽ,  സുപ്രീംകോടതി അതു തള്ളി.

ലോക്പാലിനെ എത്രയും പെെട്ടന്ന് നിയമിേക്കണ്ടതി​െൻറ ആവശ്യമെടുത്തുപറഞ്ഞ സുപ്രീംകോടതി യു.പി.എ സർക്കാർ പാസാക്കിയ ലോക്പാൽ നിയമം അതിന് പര്യാപ്തമാണെന്ന്   സർക്കാറിനെ ഒാർമിപ്പിച്ചു.  2014ലെ ലോക്പാൽ നിയമത്തി​െൻറ നാലാം വകുപ്പ് പ്രകാരം അഞ്ചംഗ സെലക്ഷൻ കമ്മിറ്റി സമർപ്പിക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ രാഷ്്ട്രപതിയാണ് ലോക്പാലിനെ നിയമിക്കുന്നതെന്ന് സുപ്രീംകോടതി വിശദീകരിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയിൽ പ്രതിപക്ഷനേതാവ്, ലോക്സഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രഗല്ഭനായ നിയമവിദഗ്ധൻ എന്നിവർ അംഗങ്ങളായിരിക്കും.

 ലോക്പാൽ ചെയർപേഴ്സനെ രാഷ്ട്രപതി നാമനിർദേശം ചെയ്യും
 പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാൽ സെലക്ഷൻ കമ്മിറ്റി നിയോഗിക്കുന്ന പരിശോധന സമിതി ലോക്പാൽ ചെയർപേഴ്്സനെയും അംഗങ്ങളെയും തെരഞ്ഞെടുക്കാനായി  പാനൽ സമർപ്പിക്കുമെന്നും ആ പാനലിൽനിന്നാണ് രാഷ്ട്രപതി  ലോക്പാൽ ചെയർപേഴ്്സനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുകയെന്നും സുപ്രീം  കോടതി പറഞ്ഞു.
 ലോക്സഭ പ്രതിപക്ഷനേതാവിന് പകരം ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ നിയമിക്കാനും, ഏതെങ്കിലും ഒരംഗം സെലക്ഷൻ കമ്മിറ്റിയിൽ ഇല്ലെങ്കിൽ കമ്മിറ്റി തീരുമാനം അസാധുവാക്കാനും പാർലമ​െൻററി സമിതി ശിപാർശ ചെയ്ത കാര്യം കോടതി സമ്മതിച്ചു. ആ ശിപാർശ സ്വീകരിക്കാനും അതിനനുസരിച്ച് നിയമനിർമാണം നടത്താനും പാർലമ​െൻറിന് അധികാരമുണ്ട്. അതിൽ കോടതി ഇടപെടുന്നുമില്ല.

എന്നാൽ, നിയമനിർമാണം ഒരു തുടർപ്രക്രിയയാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അതി​െൻറ പേരിൽ ലോക്പാൽ നിയമനം നീട്ടിവെേക്കണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി.‘‘വാക്കിനും പ്രവൃത്തിക്കും ഇടയിലുള്ള ധാർമികമായ വിടവ് ജീവിതത്തിലും നിയമത്തിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ജനാധിപത്യം അത്യാഹിതത്തിലാവുകയെന്ന ദുരന്തമായിരിക്കും അതി​െൻറ ഫലമെന്നുമുള്ള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഒരു വിധിപ്രസ്താവത്തിലെ വരികൾ സുപ്രീംകോടതി ഉദ്ധരിച്ചു.

ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള നിയമവിദഗ്ധനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച്  രാഷ്ട്രപതി നാമനിർദേശം ചെയ്യുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതിപക്ഷനേതാവ്, ലോക്സഭ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കും മറ്റ് അംഗങ്ങൾ.
ഇവയിൽ ഏതെങ്കിലും ഒരംഗം സമിതിയിൽ നിലവിലില്ലെന്ന് കരുതി സമിതി നടത്തുന്ന ശിപാർശ അസാധുവാകില്ലെന്ന് ലോക്പാൽ നിയമത്തി​െൻറ നാലാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ കമ്മിറ്റിയിൽ പ്രതിപക്ഷനേതാവ് ഇല്ല. എന്നാൽ, അധ്യക്ഷനായ പ്രധാനമന്ത്രി, അംഗങ്ങളായ  സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് സമിതിയിലെ നിയമവിദഗ്ധനെ കണ്ടെത്താം.

 

Tags:    
News Summary - Lokpal can be appointed without leader of opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.