കർണാടകയിൽ 13 ജില്ലകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: കർണാടകയിൽ അഴിമതി വിരുദ്ധ ഏജൻസിയായ ലോകായുക്ത, 13 ജില്ലകളിലെ വിവിധ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

ബെംഗളൂരു, ബിദാർ, രാമനഗര, ഉത്തര കന്നഡ എന്നിവിടങ്ങളിലായി അറുപതോളം സ്ഥലങ്ങളിൽ നൂറിലധികം ലോകായുക്ത ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ അഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നും ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു. 13 പൊലീസ് സൂപ്രണ്ടുമാരുടെയും 12 ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് റെയ്ഡ്.

ലോകായുക്ത 10 അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ജനുവരിയിൽ നാൽപതോളം സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തുംകൂരു, മാണ്ഡ്യ, ചിക്കമഗളൂരു, മൈസൂർ, കൊപ്പൽ, വിജയ നഗര, ബെല്ലാരി, ഹാസൻ, ചാമരാജ നഗര, മംഗലാപുരം എന്നിവിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയിരുന്നത്.

Tags:    
News Summary - Lokayukta raids in 13 districts in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.