പാർലമെന്‍റിലെ സുരക്ഷാ വീഴ്ച: ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: പാർലമെന്‍റ് അതിക്രമത്തിലെ സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്ന് കനത്ത സുരക്ഷയാണ് പാർലമെന്‍റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകർ ദ്വാർ കവാടത്തിലൂടെ പാർലമെന്‍റിലേക്ക് എം.പിമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

പാ​ർ​ല​മെ​ന്റി​ൽ ക​യ​റി​ക്കൂ​ടി​യ ആ​ക്ര​മി​ക​ൾ ലോ​ക്സ​ഭ​യി​ൽ എം.​പി​മാ​ർ​ക്കി​ട​യി​​ലേ​ക്ക് ചാ​ടി​വീ​ണ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കുകയായിരുന്നു. പാ​ർ​ല​മെ​ന്റ് ആ​ക്ര​മ​ണ​ത്തി​​ന്റെ 22ാം വാ​ർ​ഷി​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രും എം.​പി​മാ​രും ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മായിരുന്നു പു​ക​ത്തോ​ക്ക് പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. മൈ​സു​രു​വി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി എം.​പി പ്ര​താ​പ് സിം​ഹ​യു​ടെ പാ​സി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലെ​ത്തി ലോ​ക്സ​ഭ​യി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങിയ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള സാ​ഗ​ർ ശ​ർ​മ​യെ​യും മൈസുരു സ്വ​ദേ​ശി മ​നോ​ര​ഞ്ജ​ൻ ഗൗ​ഡ​യെ​യും എം.​പി​മാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്റ് വ​ള​പ്പി​നു പു​റ​ത്ത് ഇ​തേ സം​ഘ​ത്തി​ൽ​പെ​ട്ട ഹ​രി​യാ​ന​ക്കാ​രി നീ​ല​വും മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്നു​ള്ള അ​മോ​ൾ ഷി​ൻ​ഡെ​യും പു​ക​ത്തോ​ക്ക് പൊ​ട്ടി​ച്ച് പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി ഡ​ൽ​ഹി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യിരുന്നു. ഇതിന് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​യി​രു​ന്നു ലോ​ക്സ​ഭ​ക്ക് അ​ക​ത്ത് ക​യ​റി​യു​ള്ള അ​തി​ക്ര​മം.

സംഭവത്തിൽ ഇന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എം.പിമാർ ഉയർത്തിയത്. നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. തുടർന്ന് ലോക്സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവെച്ചു.

Tags:    
News Summary - Lok Sabha Secretariat suspends 7 personnel over security lapse incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.