Posted On
date_range Updated On
date_range കനത്ത പോരാട്ടം കാഴ്ച വെച്ച് ഇൻഡ്യ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 75 മിനിട്ടിൽ മികച്ചപ്രകടനം കാഴ്ചവെച്ച ഇൻഡ്യ സഖ്യം പിന്നീട് പിന്നിലേക്ക് പോയി. ആദ്യ 75 മിനിറ്റ് പിന്നിട്ടപ്പോൾ 255 സീറ്റിലാണ് ഇൻഡ്യ മുന്നിട്ടുനിന്നത്. എൻ.ഡി.എ 234 സീറ്റിൽ മാത്രമായിരുന്നു മുന്നേറ്റം കാഴ്ചവെച്ചത്.
വോട്ടെണ്ണൽ 120 മിനിട്ട് പിന്നിട്ടപ്പോൾ 299 സീറ്റിലേക്ക് എൻ.ഡി.എ ലീഡ് ഉയർന്നു. ഇൻഡ്യ 212 സീറ്റിലേക്ക് താഴ്ന്നു.
കേരളത്തിലും ദേശീയ തലത്തിലും വിവിധ മണ്ഡലങ്ങളിൽ ലീഡ് നിലകൾ മാറിമറിയുകയാണ്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകൾ കൂടി എണ്ണിത്തീർന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.
Updating....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.