ഇന്നലെ വോട്ടുചെയ്ത 58ൽ അന്ന് കോൺഗ്രസ് സംപൂജ്യർ; ഇനി?

ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പ് നടന്ന ശനിയാഴ്ച പോളിങ് ബൂത്തിലെത്തിയത് എട്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിൽനിന്നുള്ള ജനങ്ങളാണ്. 2019ലെ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ ഫലം പരിശോധിക്കുമ്പോൾ കോൺഗ്രസ് സംപൂജ്യർ!

58 സീറ്റിൽ ‘ഇൻഡ്യ’ മുന്നണിക്ക് കിട്ടിയത് കേവലം അഞ്ചെണ്ണമാണ്. എൻ.ഡി.എക്ക് 45ഉം. ബി.ജെ.പിക്ക് മാ​​ത്രമായി 40 സീറ്റ് ലഭിച്ചപ്പോഴാണ് കോൺഗ്രസ് മത്സരിച്ചയിടത്തെല്ലാം പരാജയം ഏറ്റുവാങ്ങിയത്. ഡൽഹിയും ഹരിയാനയു​മെല്ലാം കോൺഗ്രസ് നിലംപതിച്ചപ്പോൾ അവിടെയെല്ലാം ബി.ജെ.പി തൂത്തുവാരി.

പോൾ ചെയ്തതിന്റെ പകുതി വോട്ടും ബി.ജെ.പി അക്കൗണ്ടിലേക്ക് പോയി. ​അതേസമയം, ഇക്കുറി കോൺഗ്രസ് പ്രതീക്ഷയിലാണ്. ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്കൗണ്ട് വീണ്ടും തുറക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്.


അടി​യൊഴുക്ക് ‘ഇൻഡ്യ’ക്ക് അനുകൂലം- പ്രിയങ്ക ഗാന്ധി

ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​ങ്ങ​ളെ​ന്നും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘ഇ​ൻ​ഡ്യ’ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി.

ബി.​ജെ.​പി​ നേ​താ​ക്ക​ൾ പ​ല വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കു​മ്പോ​ഴും ​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യെ​യും വി​ല​ക്ക​യ​റ്റ​ത്തെ​യും കു​റി​ച്ച് മി​ണ്ടു​ന്നി​ല്ലെ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വാ​ദ്ര, മ​ക​ൾ മി​റാ​യ വാ​ദ്ര, മ​ക​ൻ റൈ​ഹാ​ൻ വാ​ദ്ര എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​വ​ർ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യ​ത്.

‘എ​ല്ലാ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും മ​റ​ന്ന് ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി​യാ​ണി​പ്പോ​ൾ നാം ​വോ​ട്ടു​ചെ​യ്യു​ന്ന​തെ​ന്ന്’ ‘ആ​പ്പി’​ന് വോ​ട്ടു ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന് അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Lok Sabha Elections 2024: In 2019, Congress couldn't win any of the 58 seats voting in phase 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.