ന്യൂഡൽഹി: ഉത്തർപ്രദേശിൽ മേൽക്കൈ നേടുന്നവർ രാജ്യം ഭരിക്കും. അത്രയൊന്നും പരിക്കേൽ ക്കാത്തൊരു പ്രവചനസ്വഭാവമുള്ള ഈ നിരീക്ഷണം ശരിയാണെങ്കിൽ മോദിക്ക് ഇക്കുറി അധികാ രം അത്ര എളുപ്പമാകില്ല. കാരണം 80 ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 71 ഇടത്ത് ജയി ച്ചാണ് 2014ൽ േമാദി അധികാരത്തിലെത്തിയത്. എന്നാൽ, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാ ദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവർ ഒരുമിച്ച് അണിനിരന്ന മഹാസഖ്യം യാഥാർഥ്യമ ായതോടെ ഹൃദയഭൂമിയിൽ ബി.ജെ.പി നന്നായി വിയർക്കുന്നുണ്ട്. വോട്ട് ശതമാനത്തിെൻറ കാര്യത്തിൽ വലിയ അന്തരം വരാൻ ഇടയില്ലെങ്കിൽപോലും സീറ്റുകൾ ഗണ്യമായി കുറയും. ചുരുങ്ങിയത് 40 സീറ്റുകൾ വരെ കുറയാനാണ് സാധ്യത. അതായത്, പരമാവധി കിട്ടാവുന്ന സീറ്റുകൾ മുപ്പതിലൊതുങ്ങും.
2014 ലോക്സഭ, 2017 നിയമസഭ തെരഞ്ഞെടുപ്പുകൾ, തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിലെ വിവരങ്ങൾ, പോൾനീതി ഡോട്ട് കോം വെബ്സൈറ്റിലെ ഡാറ്റകൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ബി.ജെ.പിയുടെ പതനത്തിന് ആക്കംകൂട്ടുന്ന വിവരങ്ങളുള്ളത്. ‘ദി വയർ’ വെബ്സൈറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്.പാർട്ടി അടിസ്ഥാനത്തിൽ രണ്ട് തെരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ടുകളും അത് മുന്നണിയായി മാറുേമ്പാൾ വോട്ടുവിഹിതത്തിലുണ്ടാകുന്ന മാറ്റവുമെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്താണ് പഠനറിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതനുസരിച്ച് ഉത്തർപ്രദേശിൽ മഹാസഖ്യം വൻ മുന്നേറ്റം നടത്തുമെന്നുതന്നെയാണ് കണക്കിൽ തെളിയുന്നത്.
ബിഹാർ, ഛത്തിസ്ഗഢ്, ഡൽഹി, ഹിമാചൽപ്രദേശ്, ഹരിയാന, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ഹിന്ദി ഹൃദയത്തിലേറ്റിയ 10 സംസ്ഥാനങ്ങളാണ് 2014ൽ ബി.ജെ.പിക്ക് അധികാരത്തിലെത്താൻവേണ്ട സീറ്റുകൾ സമ്മാനിച്ചത്. അന്ന് 225 ലോക്സഭ മണ്ഡലങ്ങളിലെ 190 എണ്ണവും ബി.ജെ.പിക്കൊപ്പം നിന്നു. അതാണ് ഒരു വെല്ലുവിളിയുമില്ലാതെ അഞ്ചുവർഷം ഭരിക്കാൻ മോദിക്ക് തുണയായത്.
എന്നാൽ, ഇേപ്പാൾ കാര്യങ്ങളത്ര പന്തിയല്ല. അത് മറ്റാരെക്കാളും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് നന്നായി അറിയാം. ചുരുങ്ങിയത് 60 സീറ്റുകളുടെ നഷ്ടം അദ്ദേഹം തുറന്നുപറഞ്ഞു. അതിെൻറ അർഥം അതിലേറെ നഷ്ടം ഹിന്ദി മേഖലയിൽ പാർട്ടി നേരിടുന്നു എന്നുതന്നെയാണ്.
2014ൽ പലയിടത്തും തൂത്തുവാരിയ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തുപോലും ഇക്കുറി ആ പ്രതീക്ഷയില്ല. ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് ഉത്തർപ്രദേശിൽ നിന്നുതന്നെയാകും. പതിറ്റാണ്ടുകളായി യു.പിയിലെ സജീവസാന്നിധ്യമുള്ള പാർട്ടികളാണ് എസ്.പിയും ബി.എസ്.പിയും. രാഷ്ട്രീയ ലോക്ദളിന് ആകട്ടെ, ആൾക്കരുത്തിൽ മേനി പറയാനില്ലെങ്കിലും സഖ്യത്തിെൻറ ഭാഗമാകുേമ്പാൾ ബി.ജെ.പിയെ പലയിടത്തും തറപറ്റിക്കാനുള്ള കരുത്തുണ്ട്. അതേസമയം, ത്രികോണ, ചതുഷ്കോണ മത്സരങ്ങൾ വരുേമ്പാൾ മാത്രമാണ് ബി.ജെ.പിക്ക് ഈ ഹൃദയഭൂമിയിൽ ഇളക്കങ്ങൾ ഉണ്ടാക്കാനായത്.
കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകളായ അമേത്തിയിലും റായ്ബറേലിയിലുമൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മഹാസഖ്യം മത്സരിക്കുന്നുണ്ട്. ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ വലിയ അളവിൽ കുറവുണ്ടാക്കുന്ന സാഹചര്യം നിലവിൽ ഇല്ലാത്തതിനാലാണ് ബി.ജെ.പിക്ക് ഇക്കുറി പിടിച്ചുനിൽക്കാനാവുന്നത്. അതേസമയം, ഇവരുടെതെന്ന പഠനത്തിെൻറ അടിസ്ഥാനത്തിലുള്ള മറ്റൊരു കണക്കുപ്രകാരം, 2014ൽ ബി.ജെ.പിക്ക് കിട്ടിയതിന് സമാനമായൊരു വോട്ടിങ് ശതമാനം മഹാസഖ്യത്തിന് പ്രവചിക്കുന്നുമുണ്ട്. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയവും ഉപതെരഞ്ഞെടുപ്പുകളിൽ വിജയം രുചിക്കാൻ കഴിയാഞ്ഞതും ഗുജറാത്തിൽ നേരിയ വ്യത്യാസത്തിൽ മാത്രം ഭരണം നിലനിർത്താനായതുമെല്ലാം ബി.െജ.പിക്ക് വരാനിരിക്കുന്ന തിരിച്ചടികളുടെ സൂചനകളായി കണക്കാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.