ശ്രീനഗർ: കശ്മീരിൽ മുഴുവൻ സീറ്റുകളും പിടിക്കാൻ രംഗത്തുള്ള ബി.ജെ.പിയുടെ വടക്കൻ കശ്മീരിലെ റാഫിയബാദിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തത് 78 പേർ! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടിയ പാർട്ടിയുടെ റാലിയിൽ പൊതുജനത്തെക്കാൾ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു അണിനിരന്നത്.
മുഹമ്മദ് മഖ്ബൂൽ വാർ ആണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. യോഗസ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അപ്പുറത്താണ് സ്ഥാനാർഥിയുടെ വീട് നിൽക്കുന്നതെന്ന് അറിയുേമ്പാഴാണ് പാർട്ടിയുടെയും സ്ഥാനാർഥിയുടെയും ജനസ്വാധീനം വ്യക്തമാകുന്നത്. റാലിയിൽ നരേന്ദ്ര മോദിക്കു പകരം മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ പേരാണ് നേതാക്കൾ ഉയർത്തിയതെന്നതും കൗതുകമായി. പക്ഷേ, റാലിക്ക് എത്തിയ ചിലർ ആരാണ് വാജ്പേയി എന്നു ചോദിക്കുന്നുണ്ടായിരുന്നു.
സുരക്ഷ സാഹചര്യത്തിൽ ഇത്രയും പേർ മാത്രമാണ് കാമറയിൽ മുഖം കാണിക്കാൻ എത്തിയതെന്നായിരുന്നു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിർമൽ സിങ് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു.
നാഷനൽ കോൺഫറൻസിെൻറ ആയിരം പ്രവർത്തകരോട് സമമാണ് ഇവിടെ ഇരിക്കുന്നവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെ പരാമർശിക്കാതെ അദ്ദേഹം വാജ്പേയിയെ എടുത്ത് പറഞ്ഞപ്പോഴായിരുന്നു ചിലർ ആരാണ് വാജ്പേയി എന്നു വിളിച്ചുചോദിച്ചത്. കശ്മീർ താഴ്വരയിലെ മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പിസ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.