ലോക്സഭയിലേക്ക് ഡൽഹി തെരഞ്ഞെടുത്തു വിടുന്നത് ഏഴു പേരെ മാത്രം. പക്ഷേ, അധികാര രാഷ്ട് രീയത്തിെൻറ വാതിൽപ്പടിയാണ് ഇന്ദ്രപ്രസ്ഥം. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള ്ള വോട്ടർമാർ ഡൽഹിക്ക് രാജ്യത്തിെൻറ പരിഛേദമെന്ന മുഖമാണ് നൽകുന്നത്. ഏവരും ഉറ്റുനേ ാക്കുന്ന സംസ്ഥാനം. ഇവിടത്തെ ഏതൊരു തോൽവിയും, മറ്റിടങ്ങളിലെ മുന്നേറ്റത്തിെൻറ മാറ്റു കുറക്കും. ഡൽഹിയിലെ ജയം നൽകുന്ന വീര്യം, അതൊന്നു വേറെ തന്നെ.
അങ്ങനെയുള്ള ഡൽഹിയിൽ ഇ ക്കുറി ത്രികോണ മത്സരമാണ്. ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി, കേന്ദ്രം ഭരിക്കുന്ന ബി.ജെ. പി, 15 കൊല്ലം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ്. ഏഴു സീറ്റിനായി മൂന്നു കൂട്ടരും നടത്തു ന്ന ഏറ്റുമുട്ടൽ ഒട്ടും ചെറുതല്ല. മോദിക്കെതിരെ പ്രതിപക്ഷം എന്ന മുദ്രാവാക്യം ഉയർത്തുേമ്പാൾ തന്നെ, ആം ആദ്മി പാർട്ടിയുമായി ഒരു സഖ്യത്തിന് കോൺഗ്രസ് തയാറല്ലെന്നു വന്നതോടെയാണ് മുക്കോണ മത്സരത്തിലേക്ക് കാര്യങ്ങൾ എത്തിയത്. 2014ൽ ഏഴു സീറ്റും പിടിച്ച ബി.ജെ.പിക്ക് ആ പ്രതാപം നിലനിർത്താൻ കഴിയുമോ? തൊട്ടടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലേക്ക് ബി.ജെ.പിയെ ഒതുക്കി 67 സീറ്റും കൈയടക്കിയ സ്വാധീനം ഇന്ന് ആം ആദ്മി പാർട്ടിക്കുണ്ടോ? ‘സംപൂജ്യ’രായി തകർന്നുപോയ കോൺഗ്രസിന് സ്വാധീനം എത്രത്തോളം വീണ്ടെടുക്കാൻ കഴിയും? ഡൽഹിയും രാജ്യവും ഉറ്റുനോക്കുന്നു.
‘ആപ്’ പിറക്കുന്നതിനു മുമ്പ് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമായിരുന്നു ഡൽഹിയിൽ. 2014ൽ മാത്രമല്ല, 1999ലും ഏഴു മണ്ഡലങ്ങൾ തൂത്തുവാരിയ ചരിത്രം ബി.ജെ.പിക്കുണ്ട്. 2004ലും 2009 ലും കോൺഗ്രസിനായിരുന്നു മേൽക്കൈ. ഇതിനിടയിലാണ് ‘ചൂൽ’ ഉയർത്തി ആം ആദ്മി പാർട്ടി കുതിച്ചുവന്നത്. 2014ൽ മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താൻ അവർക്കായി. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ 67 ഉം ആപ് തൂത്തുവാരിയപ്പോൾ 32 ശതമാനം വോട്ട് ബി.ജെ.പി നിലനിർത്തിയിരുന്നു. കോൺഗ്രസ് 10 ശതമാനത്തിന് താഴേക്കു പോവുകയും ചെയ്തു.
2014ൽ കോൺഗ്രസായിരുന്നു ആപിെൻറ മുഖ്യ ശത്രു. കോമൺവെൽത്ത് ഗെയിംസിലെയും മറ്റും അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിച്ചായിരുന്നു ആപിെൻറ രംഗപ്രവേശം. ഇന്ന് കോൺഗ്രസിനും ആപിനും ബി.ജെ.പി ഒരുപോലെ ശത്രു. അവരെ തോൽപ്പിക്കാൻ വിഷം കുടിക്കാൻ പോലും തയാറാണെന്ന പരസ്യപ്രഖ്യാപനത്തോടെയാണ് ആപ് കോൺഗ്രസുമായി സഖ്യതാൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ, ഫാഷിസത്തോടുള്ള എതിർപ്പിനും അപ്പുറമാണ് കോൺഗ്രസിന് അരവിന്ദ് കെജ്രിവാളിനോടുള്ള വ്യക്തിവൈരാഗ്യം എന്ന നിലയിലാണ് കാര്യങ്ങൾ. എൻ.സി.പി നേതാവ് ശരദ്പവാറും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതയും മധ്യസ്ഥം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും താൽപര്യമുണ്ട്. എന്നാൽ, സംസ്ഥാന ഘടകം വിട്ടുവീഴ്ചക്ക് തയാറല്ല.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പുതന്നെ ആം ആദ്മി പാർട്ടി മണ്ഡലങ്ങളിൽ ചുമതല ഏൽപിക്കുകയും വീടുകൾ കയറിയുള്ള ഒന്നാം ഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പരിമിതമായ അധികാര പരിധിക്കുള്ളിൽനിന്ന് വോട്ടർമാരെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങൾ ഡൽഹിയിൽ ആപ് ചെയ്തിട്ടുണ്ട്. മാഫിയ അടക്കിവാണ കുടിവെള്ള വിതരണം പിടിച്ചെടുത്ത് മാസം 20,000 ലിറ്റർ വരെ സൗജന്യമായി നൽകി, വൈദ്യുതി ചാർജ് കുത്തനെ കുറച്ചു. പൊതുവിദ്യാലയങ്ങളും ആശുപത്രികളും മെച്ചപ്പെടുത്തി. മൊഹല്ല ക്ലിനിക് രാജ്യത്തിനു തന്നെ മാതൃകയായി നിൽക്കുന്നു. സേവനങ്ങൾ വീട്ടുപടിക്കലെത്തി. ഇവയൊക്കെ വോട്ടാക്കി മാറ്റാനാകുമോ എന്നാണ് കാണേണ്ടത്. ഇടക്ക് നടന്ന മുനിസിപ്പാലിറ്റി തെരെഞ്ഞടുപ്പിൽ ആപിന് തിരിച്ചടിയാണ് നേരിട്ടത്.
ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന് സീറ്റ് നൽകാനും വീരേന്ദ്ര സെവാഗിനെ പ്രചാരണ രംഗത്തിറക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ഭോജ്പുരി ഗായകൻ മനോജ് തിവാരിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രചാരണത്തെ നേരിടുന്നത്. ഇന്ത്യൻ സൈന്യം ബാലാകോട്ട് നടത്തിയ ആക്രമണത്തിലൂന്നി തീവ്രദേശീയത തിളപ്പിക്കാനായിരിക്കും ഡൽഹിയിൽ ബി.ജെ.പി ശ്രമിക്കുക.
തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസ് മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ വീണ്ടും നായികയാക്കി പടനയിക്കുന്നു. പക്ഷേ, ആപിനും ബി.ജെ.പിക്കുമിടയിൽ എത്രത്തോളം കോൺഗ്രസിനു മുന്നേറാൻ കഴിയുമെന്ന പ്രശ്നം ബാക്കി. സംഘടനാ സംവിധാനം ദുർബലം. ഇതിനിടയിലും ഡൽഹിയുടെ ചുമതല വഹിക്കുന്ന മലയാളികൂടിയായ പ്രവർത്തക സമിതിയംഗം പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പുനരുദ്ധാരണ ശ്രമങ്ങൾ ഉൗർജിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.