സാമൂഹിക അകലം ലംഘിച്ച് കർണാടക ആരോഗ്യ മന്ത്രിയുടെ അവശ്യസാധന വിതരണം

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ആരോഗ്യ- കുടുംബക്ഷേമ മന്ത്രി പങ്കെടുത്ത അവശ്യസാധന വിതരണ ചടങ്ങിൽ സാമൂഹിക അകല ം ലംഘിക്കപ്പെട്ടത് വിവാദമാകുന്നു.

മന്ത്രി ബി. ശ്രീരാമുലു പങ്കെടുത്ത ചടങ്ങിലാണ് സാമൂഹിക അകലം പാലിക്കാതെ ആള ുകൾ ഒത്തുകൂടിയത്. ചിലരാകട്ടെ മാസ്ക് ധരിക്കാതെയാണ് എത്തിയതും.

ചിത്രദുർഗയിലെ വിവിധ ഗ്രാമങ്ങളിൽ താൻ നടത്തിയ അവശ്യസാധന വിതരണ പരിപാടികളുടെ ഫോട്ടോകൾ മന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിലെ ചില ഫോട്ടോകളിലാണ് സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഒരുമിച്ച് നിൽക്കുന്നത് കാണപ്പെട്ടത്.

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടും അത് പാലിക്കാതെയും ചിലർ മന്ത്രിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. മന്ത്രി സംഘടിപ്പിച്ച പരിപാടിയിൽ പോലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്.

ഗൗരസമുദ്ര, ദേവരദിഹള്ളി, ബെഡറാഡ്ഡി, മന്നേക്കോട്ടെ, താലൂക്ക്രമം എന്നീ ഗ്രാമങ്ങളിലെ ആശ വർക്കർമാരെ കണ്ടെന്നും ഗ്രാമീണർക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തെന്നുമാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

ഈ ചടങ്ങുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് താൻ ഗ്രാമീണരെ ബോധവത്കരിച്ചെന്ന് മന്ത്രി ട്വിറ്ററിലെഴുതുകയും ചെയ്തു എന്നതാണ് രസകരം.

നേരത്തേ, തുവരക്കരെ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ എം. ജയറാം തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ജൻമദിനാഘോഷം നടത്തിയത് വിവാദമായിരുന്നു.

Tags:    
News Summary - lockdown violation at karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.