ലോക്​ഡൗൺ: ഇന്ത്യയിലെ ഗ്രാമങ്ങളിൽ സംഭവിക്കുന്നതെന്ത്​ ?

ന്യൂഡൽഹി: മാർച്ച്​ 24ന് രാജ്യത്ത്​​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ ശേഷം നഗരങ്ങളെ കുറിച്ചുള്ള വാർത്തകൾ നിറയുന്ന ുണ്ടെങ്കിലും ഗ്രാമീണ ഇന്ത്യയിൽ എന്താണ്​ സംഭവിക്കുന്നതെന്നതിനെ കുറിച്ച്​ കൃത്യമായ വിവരങ്ങളുണ്ടായിരുന്നില് ല. കൃഷി ഉപജീവനമാർഗമായ ഉത്തരേന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കാര്യമായി പുറത്ത ്​ വന്നിട്ടില്ല.

ഗ്രാമീണ മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടു​ണ്ടെങ്കിലും ഇതിനെ കുറിച്ച്​ കൃത്യമായ മാർഗനിർദേശങ്ങൾ പുറത്ത്​ വന്നിട്ടില്ല. ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ കാർഷിക മേഖലക്ക്​ ഇളവ്​ നൽകിയ കാര്യം തനിക്കറിയില്ലെന്നാണ്​ ഉത്തർപ്രദേശിലെ കർഷകനായ മുകേഷ്​ സഹാനി പറയുന്നത്​. തോംസൺ റോയി​ട്ടേഴ്​സ്​ ഫൗണ്ടേഷനോടയായിരുന്നു സാഹ്​നിയുടെ പ്രതികരണം. ഈ മാസം രണ്ട്​ ദിവസം മാത്രമാണ്​ പണിയുണ്ടായിരുന്നത്​. 400 രൂപയാണ്​ കൂലിയായി ലഭിച്ചത്​. 15 മുതൽ 20 ദിവസം വരെ ജോലിയുണ്ടായിരുന്ന സ്ഥാനത്താണിതെന്നും സാഹ്​നി പറയുന്നു.

ഏപ്രിൽ മാസത്തിലാണ്​ കാർഷികമേഖലയിൽ തൊഴിലാളികളുടെ ആവശ്യം കൂടുതലായുള്ളത്​. ലോക്​ഡൗൺ വന്നതോടെ എല്ലാവർക്കും പണിയില്ലാതായി. കേന്ദ്രസർക്കാർ കാർഷിക പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കിയത്​ ഭൂരിപക്ഷത്തിനും അറിയില്ല. മെയ്​ മൂന്ന്​ വരെ തൊഴിലുണ്ടാവില്ലെന്നും അതിന്​ ശേഷം സ്ഥിതി മെച്ചപ്പെടുമെന്നുമാണ്​ ​ഗ്രാമീണ ഇന്ത്യയുടെ പ്രതീക്ഷ. പല ഗ്രാമങ്ങളും കടുത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കുന്ന​െതന്നും റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - Lockdown in indian villages-Keral news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.