ലോക്​ഡൗൺ നീട്ടൽ: തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്​ചക്ക്​ ശേഷം


ന്യൂഡൽഹി: ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയു ടെ കൂടിക്കാഴ്​ചക്ക്​ ശേഷം മാത്രമായിരിക്കുമെന്ന്​ സൂചന. ശനിയാഴ്​ച വീഡിയോ കോൺഫറൻസിലൂടെയാണ്​ നരേന്ദ്രമോദിയ ുടെ ചർച്ച ​. ഇതിന്​ ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

ലോക്​ഡൗൺ മാറ്റണമെന്നാണ്​ കേന്ദ്രസർക്കാറി​​​െൻറ ആഗ്രഹമെന്നാണ്​ സൂചന. സമ്പദ്​വ്യവസ്ഥയുടെ അടിസ്ഥാന വിഭാഗങ്ങളുടെ പ്രവർത്തനം വേഗത്തിൽ പുനഃരാരംഭിക്കാമെന്നാണ്​​ കേന്ദ്രസർക്കാറി​​​െൻറ വിലയിരുത്തൽ. ലോക്​ഡൗൺ നീട്ടിയാൽ തൊഴിലില്ലായ്​മ വൻ തോതിൽ വർധിക്കുമെന്ന്​ കേന്ദ്രം ഭയപ്പെടുന്നു. ചില സെക്​ടറുകളെങ്കിലും പ്രവർത്തനങ്ങൾക്കായി തുറന്ന്​ കൊടുക്കണമെന്നാണ്​ പറയുന്നത്​. എന്നാൽ, ലോക്​ഡൗൺ നീട്ടണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങൾ ഉറച്ചുനിൽക്കുന്നത്​ സർക്കാറിന്​ മുന്നിൽ പ്രതിസന്ധിയാവുന്നുണ്ട്​.

അതേസമയം, ഇന്ത്യയിൽ ഇതുവരെ 5,356 കോവിഡ്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്​. 160 പേർ രോഗബാധ മൂലം മരിച്ചു. 468 പേർ രോഗമുക്​തരായി.

Tags:    
News Summary - Lockdown Decision Likely After PM's Meet With Chief Ministers-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.