?????

ലോക്ഡൗണിൽ മൃതദേഹമെത്തിയില്ല; വൈക്കോൽ രൂപമുണ്ടാക്കി പ്രതീകാത്മക അന്ത്യകർമ്മം നടത്തി വീട്ടുകാർ

ഗോരക്പുർ: ഡൽഹിയിൽ മരിച്ച തൊഴിലാളിയുടെ മൃതദേഹം എത്തിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് വൈക്കോൽ രൂപമുണ്ടാക്കി പ്രതീ കാത്മകമായി അന്ത്യകർമ്മം നടത്തി വീട്ടുകാർ. ഉത്തർപ്രദേശിലെ ഗോരക്പുർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഡൽഹിയി ൽ കഴിഞ്ഞയാഴ്ച ചിക്കൻ പോക്സ് പിടിച്ച് മരിച്ച ദിവസ വേതന തൊഴിലാളി സുനിലിന്റെ (37) വീട്ടുകാരാണ് മൃതദേഹം എത്തിക്കാൻ ന ിവൃത്തിയില്ലാത്തതിനാൽ വൈക്കോൽ കൊണ്ട് രൂപമുണ്ടാക്കി പ്രതീകാത്മക ചടങ്ങുകൾ നടത്തിയത്.

ജനുവരിയിലാണ് സുനിൽ ഡ ൽഹിക്ക് തൊഴിൽ തേടി പോകുന്നത്. ഒരു ടയർ റിപ്പയർ ഷോപ്പിലായിരുന്നു ജോലി. കഴിഞ്ഞയാഴ്ച പനി ബാധിച്ചതിനെ തുടർന്ന് കടയു ടമ ബി.എച്ച്.ആർ ഹോസ്പിറ്റലിൽ കൊണ്ടുപോയി. കോവിഡ് 19 ആണെന്ന് സംശയം പറഞ്ഞതിനെ തുടർന്ന് അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്കും പിന്നീട് സഫ്ദർജങ് ആശുപത്രിയിലേക്കും മാറ്റി.അവിടെ വെച്ച് ചിക്കൻ പോക്സ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും മരിച്ചു. ഗുരുതരാവസ്ഥയിലാണെന്ന് കടയുടമ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അയാളെ ഫോണിൽ കിട്ടിയില്ലെന്ന് സുനിലിന്റെ ഭാര്യ പൂനം പറയുന്നു.

സുനിലി​​െൻറ കുടിലിന് മുന്നിൽ ഭാര്യയും മക്കളും

പിന്നീട് പൊലീസുകാരാണ് മരണ വിവരം അറിയിച്ചത്. മൃതദേഹം സ്വന്തം ചെലവിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ പൊലീസ് പറഞ്ഞെങ്കിലും തീർത്തും നിർധനരായ സുനിലിന്റെ കുടുംബത്തിന് അതിനുള്ള ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.തുടർന്ന് ഡൽഹിയിൽ തന്നെ അന്ത്യകർമങ്ങൾ നടത്താൻ അവർ പൊലീസിനോട് അഭ്യർഥിച്ചു. കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള സമ്മതം സംസ്ഥാന സർക്കാർ വഴി എത്തിയാൽ സംസ്കാരം നടത്താമെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.പൂനം ഒപ്പുവെച്ച സമ്മതപത്രം അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് ഗ്രാമമുഖ്യൻ ചന്ദ്രശേഖർ അറിയിച്ചു. കൂലിപ്പണി ചെയ്താണ് പൂനം കുടുംബത്തെ പോറ്റുന്നത്.

അഞ്ച് മക്കളാണ് ഇവർക്ക് . ഇളയ കുട്ടിക്ക് ഒരു വയസ്സ് ആയതേയുള്ളു.ഇതിനിടെ, സുനിലിന്റെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആകുകയും ചെയ്തു.വിവരങ്ങൾ അറിഞ്ഞ് ജില്ലാ അധികൃതർ കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു. കുടുംബത്തിന് റേഷൻ കാർഡ് നൽകുന്നതിനും പൂനത്തിന് വിധവ പെൻഷൻ ലഭ്യമാക്കുന്നതിനും നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചതായി ചന്ദ്രശേഖർ പറഞ്ഞു.

Tags:    
News Summary - Lock down issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.