ന്യൂഡൽഹി: കോവിഡ്- 19 വ്യാപനം തടയുന്നതിന് ഏപ്രിൽ 14നു ശേഷവും ലോക്ഡൗൺ തുടരണമെന് ന് വിവിധ സംസ്ഥാനങ്ങൾ. ആരോഗ്യമേഖലയിലെ വിദഗ്ധരും ഇക്കാര്യം ആവശ്യപ്പെട്ടിട്ട ുണ്ട്. വിഷയം കേന്ദ്രസർക്കാറിെൻറ പരിഗണനയിലാണ്. അന്തിമ തീരുമാനമായിട്ടില്ല. മഹാ രാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, അസം സംസ്ഥാനങ്ങളാണ് ലോക്ഡൗൺ നീട്ടണ മെന്ന് ആവശ്യപ്പെട്ടത്.
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഹോട്ടലുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ തുറക്കാൻ പറ്റിയ സാഹചര്യമല്ലെന്ന അഭിപ്രായം സംസ്ഥാനങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ ജൂണിൽ മാത്രം തുറന്നാൽ മതി. മതപരമായ എല്ലാവിധ ഒത്തുചേരലുകളും മാറ്റണം. ഉദ്യോഗസ്ഥ സ്ഥലം മാറ്റങ്ങളൊന്നും പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങിയവയും വിലക്കണം.
സ്ഥിതി നിയന്ത്രണ വിധേയമാകാൻ ജൂൺ നാലു വരെ ലോക്ഡൗൺ തുടരണമെന്നാണ് തെലങ്കാന സർക്കാറിെൻറ നിലപാടെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു.
ഏപ്രില്‍ 10 മുതല്‍ 15 വരെയുള്ള സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയശേഷം മാത്രമേ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എപ്രകാരം പിന്‍വലിക്കണമെന്ന കാര്യം ആലോചിക്കാവൂ എന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പേ പറഞ്ഞു. സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനാവില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ ചെയ്യുകയുള്ളൂ എന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
സംസ്ഥാനം പൂര്‍ണ കോവിഡ് വിമുക്തമായി എന്ന ഉറപ്പിനുശേഷം മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കൂ എന്ന് ഉത്തർപ്രദേശ് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു. ഏപ്രിൽ 14നുശേഷം ലോക്ഡൗണിൽ കേന്ദ്രം അയവ് വരുത്തിയാലും സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.