ലഖ്നോ: യു.പിയിലെ ഖന്നൗജിൽ എക്സ്പ്രസ് വേയിൽ മറിഞ്ഞ ലോറിയിലുണ്ടായിരുന്ന കോഴികളെ മുഴുവൻ കൈക്കലാക്കി നാട്ടുകാർ. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അമേത്തിയിൽ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്നു കോഴിലോറി. ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതോടെ ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കോഴികൾ മുഴുവനും റോഡിലേക്ക് വീണു. ചിലത് വീഴ്ചയിൽ തന്നെ ചത്തുപോവുകയും ചെയ്തു.
സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടത് റോഡിൽ നിറയെ കോഴികളെയാണ്. ഇതോടെ, പറ്റാവുന്നത്ര കോഴികളെ കയ്യിലാക്കാനുള്ള തിരക്കിലായി നാട്ടുകാർ. പലരും ബൈക്കിലും കാറിലുമായി കോഴികളെ കൊണ്ടുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് നാട്ടുകാരെ പിരിച്ചുവിട്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഒരു മാസം മുമ്പ്, കേരളത്തിൽ, കോട്ടയം നാഗമ്പടത്തും സമാന സംഭവമുണ്ടായിരുന്നു. നാഗമ്പടത്ത് ചെമ്പരത്തിമൂട് വളവില്‍ കോഴികളുമായി പോയ ലോറി മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. റോഡിലൂടെ പോയവര്‍ വണ്ടിനിര്‍ത്തി കോഴികളെ കൈക്കലാക്കി. മറ്റു ചിലർ ബൈക്കിലും കാറിലും ഓട്ടോറിക്ഷയിലുമെത്തി കോഴികളെ കൊണ്ടുപോയി. 1700 കോഴികളുണ്ടായിരുന്നു ലോറിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.