എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

കൊൽക്കത്ത: ബംഗാളിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് പറയുന്നത്. കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും ഇയാൾ മരിക്കുകയുമായിരുന്നു. രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Locals beat to death accused of raping and murdering eight-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.