ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ ലജ്പത് നഗർ മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഉഗാണ്ടൻ സ്വദേശിയായ 23-കാരി കൊല്ലപ്പെട്ടു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
മാളവ്യ നഗറിലെ പഞ്ചശീൽ വിഹാറിൽ താമസിക്കുന്ന ഉഗാണ്ടൻ സ്വദേശി നക വെമ നോവയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം നടന്നത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനും സംഭവങ്ങളുടെ ക്രമം വ്യക്തമാക്കാനും യുവതിയുടെ സുഹൃത്തുക്കളുടെയും മറ്റ് ദൃക്സാക്ഷികളുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.