അദ്വാനി പിതൃതുല്യൻ; രാഹുൽ വാക്കുകളിൽ ഔചിത്യം പുലർത്തണം - സുഷമ

ന്യൂഡൽഹി: ബി.ജെ.പി മുതിർന്ന നേതാവ്​ എൽ.​െക അദ്വാനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ സംബന്ധിച്ച്​ രാഹുൽ ഗാന്ധി നടത്തി യ പരാമർശത്തെ വിമർശിച്ച്​ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​. ഗാന്ധി നഗറിൽ നിന്ന്​ മോദി അദ്വാനിയെ ചവിട്ടിപ്പുറത്താക്കി എന്നായിരുന്നു​ രാഹുലി​​െൻറ പരാമർശം​.

അദ്വാനി പിതൃതുല്യനാണെന്നും രാഹുലിൻെറ വാക്കുകൾ മുറിവേൽപ്പിച്ചുവെന്നും സുഷമ സ്വരാജ്​ ട്വീറ്റ്​ ചെയ്​തു. പ്രസംഗത്തിൽ അൽപം ഒൗചിത്യം പുലർത്താൻ രാഹുൽ ശ്രമിക്കണമെന്നും സുഷമ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മഹാരാഷ്​്ട്രയിലെ ചന്ദ്രപുരിൽ പൊതുയോഗത്തിൽ സംസാരിക്കവെയാണ്​ രാഹുൽ ബി.ജെ.പിക്കെതിരായ പരാമർശം നടത്തിയത്​. മോദി എൽ.കെ അദ്വാനിയെ ചവിട്ടിപ്പുറത്താക്കി. എൽ.കെ അദ്വാനി​െയ മാറ്റിയതിലൂടെ മോദി അദ്ദേഹത്തെ അപമാനിച്ചുവെന്നും രാഹുൽ പറഞ്ഞിരുന്നു.

Tags:    
News Summary - LK Advani our father figure: Sushma Swaraj on Rahul Gandhi's Remark - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.