ബെംഗളൂരു: കർണാടകയിലെ ഗദഗിൽ ആരംഭിക്കുന്ന ലിംഗായത്ത് മഠത്തെ നയിക്കാൻ മുസ്ലിം യുവാവ്. ലിംഗായത്ത് ആത്മീയാച ാര്യൻ ബസവേശ്വരയുടെ ആശയങ്ങളെ ബഹുമാനിക്കുന്ന ദിവാൻ ഷരീഫ് മുല്ല(33)യെയാണ് തെരഞ്ഞെടുത്തത്.
അസുതി ഗ്രാമത്തില െ മുരുഗരാജേന്ദ്ര കൊരണേശ്വര ശാന്തിധർമ മഠത്തിെൻറ മേധാവിയായാണ് ദിവാൻ ഷരീഫ് മുല്ല സ്ഥാനമേൽക്കുക. മഠം സ്ഥിതി ചെയ്യുന്ന രണ്ടേക്കർ സ്ഥലം സംഭാവന ചെയ്തത് ദിവാൻ ഷരീഫിെൻറ മാതാപിതാക്കളാണ്. എല്ലാവരും തന്നെ പിന്തുണച്ചുവെന്നും എതിർപ്പുകൾ ഉണ്ടായില്ലെന്നും ദിവാൻ ഷരീഫ് പറഞ്ഞു.
സമുദായമേതെന്ന് നോക്കാതെ മേധാവിയാക്കുന്ന ശീലം ഗദഗിലെ ലിംഗായത്ത് മഠത്തിനുണ്ടെന്ന് പ്രദേശത്തുകാരനും കോൺഗ്രസ് നേതാവുമായ എച്ച്.കെ പാട്ടീൽ പ്രതികരിച്ചു. ബസവേശ്വരയുടെ ആശയങ്ങളിൽ വിശ്വാസമുള്ള മുസ്ലിമിനെ തെരഞ്ഞെടുത്തതിൽ അദ്ഭുതമില്ലെന്നും ആരോഗ്യകരമായ പുരോഗമനമാണിതെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.