കോവിഡ് നെഗറ്റീവെന്ന് വ്യാജ റിപോർട്ട്: യു.പിയിൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

മീററ്റ്: കോവിഡ് നെഗറ്റീവെന്ന് വ്യാജ റിപോർട് നൽകിയ സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദ് ചെയ്തു. ആശുപത്രിയിലെ ഒരു സ്റ്റാഫ് വ്യാജ കോവിഡ് മെഡിക്കൽ റിപോർട്ട് നൽകുന്ന വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സംഭവത്തിൽ ജീവനക്കാരനെതിരെയും ആശുപത്രിക്കെതിരെയും കേസെടുത്തതായും ലൈസൻസ് റദ്ദ് ചെയ്തതായും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു. 

വിഡിയോയിൽ ആശുപത്രി ജീവനക്കാരൻ റിപോർട്ടിന് 2500 രൂപയും ആവശ്യപ്പെടുന്നുണ്ട്. കൂടുതൽ പേർക്ക് ഇയാൾ ഇത്തരത്തിൽ റിപോർട്ട് നൽകിയോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.  

26554 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപോർട് ചെയ്തത്. 773 പേരാണ് മരിച്ചത്. 

Tags:    
News Summary - UP: Licence of pvt hospital in Meerut suspended for providing fake COVID-19 negative report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.