പുലിയിൽ നിന്ന്​ രക്ഷപ്പെടുന്ന ഫോറസ്​റ്റ്​ റേഞ്ചറുടെ ഒാട്ടം വിഡിയോയിൽ

ന്യൂഡൽഹി:  അക്രമിക്കാനായി ചാടിവീണ പുലിയിൽ നിന്ന് ഫോറസ്റ്റ് റേഞ്ചർ വീടി​െൻറ മേൽക്കൂരയിൽ നിന്ന് താഴേക്ക് ചാടുന്ന രംഗം വിഡിയോയിൽ. ഒഡിഷയിലെ കുരുളി ഗ്രാമത്തിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

Full View 

കൗമാരക്കാരനെ അക്രമിച്ചെന്ന വിവരത്തെ തുടർന്നാണ് പുലിയെ പിടിക്കാൻ ഫോറസ്റ്റ് റെയ്ഞ്ചെറായ  വിജയാനന്ദ ഖുണ്ഡ ഗ്രാമത്തിലെത്തിയത്. അപ്രതീക്ഷിതമായി പാഞ്ഞടുത്ത  പുലിയുടെ വരവ് കണ്ട് വീടി​െൻറ മേൽക്കൂരയിൽ നിന്ന ഒഫീസർ നിലത്തേക്ക് എടുത്ത് ചാടുന്നതാണ് വിഡിയോയിലുള്ളത്.  

ചാട്ടത്തിനിടയിൽ ഇയാൾക്ക് കടിയേറ്റെങ്കിലും പുലിക്ക് ലക്ഷ്യം തെറ്റിയതിനാൽ റെയ്ഞ്ചർ പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് പശു തൊഴുത്തിൽ ഒളിച്ച പുലിയെ 12 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ പിടികൂടുകയും ഭുവന്വേശ്വറിലെ നന്ദങ്കാനം കാഴ്ച ബംഗ്ലാവിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ പുലിയുടെ ആക്രമണത്തിൽ മൂന്ന് ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 


 

Tags:    
News Summary - leopard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.