representational image
Posted On
date_range Updated On
date_range വീടിനകത്ത് പുലി; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
ബംഗളൂരു: തുമകുരു ജില്ലയിൽ വീടിനകത്ത് കയറിയ പുലിയുടെ ആക്രമണത്തിൽനിന്ന് ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കുനിഗൽ താലൂക്കിൽ മുളിയൂർ ദുർഗ ഗ്രാമത്തിലെ മുഡ്ഡലിംഗനദൊഡ്ഡിയിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയാണ് ഇവിടുത്തെ ശിവണ്ണയുടെയും പദ്മമ്മയുടെയും വീട്ടിൽ പുലി കയറിയത്. ഹാളിൽ ഇരിക്കുകയായിരുന്ന പദ്മമ്മയാണ് ആദ്യം കണ്ടത്. പൊടുന്നനെ പുലി ഉള്ളിലേക്ക് കടന്നു. ഇതോടെ ഇരുവരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
ശിവണ്ണ ഹുളിയൂർദുർഗ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരമറിയിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് മൻസൂറിന്റെ നേതൃത്വത്തിൽ അധികൃതരെത്തി പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.