വിവാഹവേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തിയത് പുലി; ഓടിരക്ഷപ്പെട്ട് ആളുകൾ, ദൃശ്യങ്ങൾ വൈറൽ -VIDEO

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്നോവിൽ വിവാഹചടങ്ങിൽ എത്തിയത് അപ്രതീക്ഷിത അതിഥി. ക്ഷണക്കപ്പെടാതെയുള്ള അതിഥിയെത്തിയതോടെ ആളുകൾക്ക് ജീവനും കൊണ്ട് വിവാഹ ഹാളിൽ നിന്നും ഓടി ​രക്ഷപ്പെടേണ്ടി ന്നനു. പാര പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവാഹ ചടങ്ങിലാണ് അപ്രതീക്ഷിത അതിഥിയായി പുലിയെത്തിയത്. ബുധനാഴ്ച രാത്രി 11.40ഓടെയായിരുന്നു സംഭവം.

ബുദേശ്വർ റിങ് റോഡിലെ എം.എം ഹാളിലെ വിവാഹചടങ്ങിനിടെയാണ് പുലിയെത്തിയത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. പുലിയെ കണ്ടതോടെ ആളുകൾ വേഗം ഹാളിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുള്ള ശ്രമത്തിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വിവാഹചടങ്ങിൽ പുലിയെത്തിയതോടെ ഡി.എഫ്.ഒ സിതാൻഷു പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ കണ്ടെത്താൻ സാധിച്ചത്.

വിവാഹവേദിയിലേക്ക് ഒരുകൂട്ടം ആളുകൾ എത്തുന്നതും പിന്നീട് പുലിയെ പിടിക്കുന്നതിന്റേയും വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലി​യെ പിടിക്കുന്നത് വരെ വരന്റേയും വധുവിന്റേയും ബന്ധുക്കൾ വാഹനത്തിൽ തന്നെ കഴിയുകയായിരുന്നു. സംഭവത്തിൽ യു.പി സർക്കാറിനെതിരെ വിമർശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.

അഴിമതിയുടെ ഉദാഹരണമാണ് സംഭവമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വനത്തിലേക്കുള്ള മനുഷ്യരുടെ കൈയേറ്റം വർധിച്ചപ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയതെന്ന് അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Leopard gatecrashes Lucknow wedding, frantic guest jumps out of roof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.