വാൽപ്പാറയിൽ സ്​ത്രീയെ കൊന്ന പുലി വനം വകുപ്പി​െൻറ വലയിൽ കുടുങ്ങി

മലക്കപ്പാറ: കേരള- തമിഴ്​നാട്​ അതിർത്തിഗ്രാമമായ വാൽപ്പാറയിൽ നാട്ടുകാ​​ർക്ക്​ ഭീഷണിയായ പുലി വനംവകുപ്പി​​​​െൻറ വലയിൽ കുടുങ്ങി. ഇന്നലെ രാത്രിയാണ്​ പുലി വനംവകുപ്പി​​​​െൻറ കൂട്ടിൽ കുടുങ്ങിയത്​. ഇന്ന്​ പുലർച്ചെ പുലിയെ ചെ​െന്നെയി​ലെ മൃഗശാലയിലേക്ക്​ മാറ്റി. 

കഴിഞ്ഞ ദിവസം വീടിനു മുന്നിൽ തുണിയലക്കുകയായിരുന്ന കൈലാസവതി​ പുലിയുടെ ആക്രമണത്തിൽ ​െകാല്ലപ്പെട്ടിരുന്നു. സ്​​ത്രീയുടെ കഴുത്തിൽ കടിച്ചു വലിച്ചു​െകാണ്ടുപോവുകയായിരുന്നു. നാട്ടുകാർ പിറകെ ഒാടിയതിനെ തുടർന്ന്​ ഇവരെ ​െപാന്തക്കാട്ടിൽ ഉപേക്ഷിച്ച്​​ പുലി രക്ഷപ്പെ​െട്ടങ്കിലും സ്​ത്രീ മരിച്ചു. 

ഒരു മാസത്തിനി​െട അഞ്ചു തവണയാണ്​ ഇവി​െട പുലിയുടെ ആക്രമണമുണ്ടായത്​. എന്നാൽ പുലി​െയ പിടിക്കാൻ ഫലപ്രദമായ നടപടികൾ എടുക്കാത്ത വനംവകുപ്പി​െനതി​െര ശക്​തമായ പ്രതിഷേധവും ഉയർന്നിരുന്നു. കൈലാസവതിയു​െട മൃതദേഹവും വെച്ചായിരുന്നു പ്രതിഷേധവും റോഡുപരോധവും. 

തുടർന്ന്​ വനം വകുപ്പ്​ ഉദ്യോഗസ്​ഥർ നാട്ടുകാരുമായി നടത്തിയ ചർച്ച​െക്കാടുവിൽ​ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു​. ഇതിനിടെയാണ്​ പുലി വനം വകുപ്പി​​​​െൻറ വലയിൽ കുടുങ്ങിയത്​. 

Tags:    
News Summary - Leopard Caught in Valparai - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.