നക്സൽബാരിയിൽ ലെനി​െൻറ പ്രതിമ തകർത്തു; അക്രമത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തക​രാണെന്ന്

കൊൽക്കത്ത: ഡാർജലിങ്‌ ജില്ലയിലെ നക്സൽബാരി പ്രദേശത്ത് അറുപത്‌ വർഷമായി നിലനിന്ന ലെനിന്റെ പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ തല അടിച്ചുപൊട്ടിച്ചിരിക്കയാണ്. ബി.ജെ.പി പ്രവർത്തകരാണ് പിന്നിലെന്ന് സി.പി.എം ജില്ല സെക്രട്ടറിയറ്റ്‌ അംഗം പബിത്ര മോഹൻ സിൻഹ പറഞ്ഞു.

കർഷകപ്രസ്ഥാനങ്ങളുടെയും ചായത്തോട്ട തൊഴിലാളികളുടെയും ധീരോദാത്തമായ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സമരഭൂമിയാണ് നക്‌സൽബാരി. അവിടെ നിരവധി കമ്യൂണിസ്റ്റ്‌ ആചാര്യൻമാരുടെയും നേതാക്കളുടെയും പ്രതിമകൾ കാലങ്ങളായുണ്ട്‌. 2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലേറിയതിനെ തുടർന്ന്‌ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലെനിന്റെയും മറ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കളുടെയും പ്രതിമകൾ തകർത്തിരുന്നു. ആ ചുവടുപിടിച്ചാണ് ബംഗാളിലെ പുതിയ നീക്കമെന്നും സിൻഹ പറഞ്ഞു. 

Tags:    
News Summary - Lenin's statue found broken in Darjeeling, police probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.