ഗോരഖ്പൂർ: ഭാര്യയുടെ കൊലപാതകത്തിൽ അന്വേഷണം നേരിടുന്ന എം.എൽ.എയുടെ കൂടെ വേദി പങ്കിട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തിലായി. നോട്ടൻവ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എയായ അമൻമണി ത്രിപതിയാണ് വേദിയിൽ മുഖ്യമന്ത്രിക്ക് സമീപത്തായി ഇരുന്നത്. വേദിയിൽവെച്ച് യോഗി ആദിത്യനാഥിെൻറ കാൽതൊട്ട് വന്ദിച്ച ഇദ്ദേഹം ചടങ്ങിന് ശേഷം മുഖ്യമന്ത്രി പെങ്കടുത്ത ‘ജനത ദർബാർ’ എന്ന പരിപാടിയിൽ പെങ്കടുത്ത് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.