Posted On
date_range Updated On
date_range നേതൃത്വം പരാജയം അംഗീകരിക്കണം - നിതിൻ ഗഡ്കരി
പുണെ: പാർട്ടിയുടെ പരാജയവും തകർച്ചയും നേതൃത്വം അംഗീകരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ആരും പരാജയം അംഗീകരിക്കാൻ തയാറല്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
വിജയത്തിന് അവകാശികൾ കൂടുതലാണ്. എന്നാൽ പരാജയം അനാഥനാണ്. വിജയം ഉണ്ടാകുേമ്പാൾ ഉരത്തരവാദിത്തം ഏറ്റെടുക്കാൻ ധാരാളം പേർ വരും. എന്നാൽ പരാജയപ്പെടുേമ്പാൾ പരസ്പരം കുറ്റപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുക എന്നും ഗഡ്കരി പറഞ്ഞു.
പുണെ ജില്ലാ സഹകരണ ബാങ്ക് അസോസിയേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുേമ്പാഴെ നേതൃത്വത്തിന് സംഘടനയോടുള്ള കൂറ് തെളിയിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.