ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽനിന്ന് ഡൽഹിയിലെത്തുമെന്ന് ആൾ ഇന്ത്യ കിസാൻ സഭ നേതാക്കളായ അജിത് നവാലെ, അശോക് ധവാലെ എന്നിവർ നാസിക്കിൽ പ്രഖ്യാപിച്ചു. മധ്യപ്രദേശിലുള്ള കർഷകരോട് സംസാരിക്കുന്നതിനു മുമ്പ് ഡൽഹിയിലിരിക്കുന്ന കർഷകരെ കാണാനും അവരോട് സംസാരിക്കാനുമാണ് പ്രധാനമന്ത്രി തയാറാകേണ്ടിയിരുന്നതെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
മധ്യപ്രദേശിലെ കർഷകരോട് പ്രധാനമന്ത്രി പറഞ്ഞത് പലതും ശരിയല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. മൂന്ന് നിയമങ്ങൾ പിൻവലിക്കുന്നതിലാണ് കേന്ദ്ര സർക്കാർ ചർച്ച നടത്തേണ്ടതെന്നും മറ്റു വിഷയങ്ങൾ മാറ്റിവെക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
കർഷകർ ഡൽഹിയിലിരിക്കുേമ്പാൾ പ്രധാനമന്ത്രി എന്തിനാണ് മധ്യപ്രദേശിൽ പോയി സംസാരിക്കുന്നതെന്ന് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന ഭാരതീയ കിസാൻ സംഘർഷ് സമിതി നേതാവ് സത്വന്ത് സിങ് പന്നു ചോദിച്ചു. നടി സ്വര ഭാസ്കർ സിംഘുവിൽ എത്തി കർഷകർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
കർഷകർക്കെതിരായ സമരം നടത്തുന്നതിന് 50 ലക്ഷം രൂപയുെട ബോണ്ട് ഒാരോ കർഷകനും കെട്ടിവെക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ നൽകിയ നോട്ടീസ് വിവാദമായി. സംഭാൽ ജില്ലയിലെ ആറ് ഭാരതീയ കിസാൻ യൂനിയൻ (അസ്ലി) നേതാക്കൾക്കാണ് സമരത്തിനിടെ അക്രമമുണ്ടായാൽ നഷ്ടപരിഹാരം ഇൗടാക്കാൻ 50 ലക്ഷം രൂപയുടെ വീതം ബോണ്ട് മുൻകൂറായി കെട്ടിവെക്കാൻ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.