കവരത്തി: ലക്ഷദ്വീപിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. മൂന്നുദിവസത്തിനിടെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് പടർന്നുപിടിച്ചപ്പോഴും ലക്ഷദ്വീപിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന 13 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദ്വീപിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 42.4 ശതമാനമായി. കൊച്ചിയിൽനിന്ന് കവരത്തിലേക്ക് ജനുവരി മൂന്നിന് പുറപ്പെട്ട കപ്പലിൽ ലക്ഷദ്വീപിലെത്തിയ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ലക്ഷദ്വീപ് സ്വദേശിയല്ല. ജനുവരി നാലിനാണ് ഇദ്ദേഹം ലക്ഷദ്വീപിലെത്തിയത്. ഇദ്ദേഹം കവരത്തിലെ കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ 31 പേരെ നിരീക്ഷണത്തിലാക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 പേരും ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഉൾപ്പെട്ടവരാണെന്നും അധികൃതർ അറിയിച്ചു.
നാലുപേർക്ക് മാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്. ൈപ്രമറി, സെക്കൻഡറി സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരുടെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ ശ്രമം ആരംഭിച്ചു.
തിങ്കളാഴ്ച വരെ ഒറ്റ േകാവിഡ് കേസുപോലും ലക്ഷദ്വീപിൽ റിേപ്പാർട്ട് ചെയ്തിരുന്നില്ല. കോവിഡ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ കപ്പലുകൾക്ക് ദ്വീപിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കൂടാതെ യാത്രാവിലക്കും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.