ലക്ഷദ്വീപില്‍ ഓക്‌സിജന്‍ പ്ലാന്‍റുകൾ സ്ഥാപിച്ചെന്ന കലക്ടറുടെ അവകാശവാദം കളവ്; രേഖകള്‍ പുറത്ത്

കൊച്ചി: ലക്ഷദ്വീപില്‍ കോവിഡ് പ്രതിരോധനത്തിന്‍റെ ഭാഗമായി മൂന്നു ഓക്‌സിജന്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചുവെന്ന കലക്ടർ എ​സ്. അ​സ്ക​ര്‍ അ​ലിയുടെ അവകാശവാദം തെറ്റെന്ന് റിപ്പോർട്ട്. അഗത്തി, കവരത്തി ദ്വീപുകളില്‍ മെഡിക്കല്‍ ഓക്‌സിന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ക്കായി അപേക്ഷ ക്ഷണിച്ചതോടെയാണ് കലക്ടറുടെ അവകാശവാദം പൊളിഞ്ഞത്. കവരത്തിയിലെ ലക്ഷദ്വീപ് പി.ഡബ്ള്യു.ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയറാണ് മെഡിക്കല്‍ ഓക്‌സിന്‍ പൈപ്പ്‌ലൈനുള്ള ടെണ്ടർ ക്ഷണിച്ചത്. ടെണ്ടർ നോട്ടീസിന്‍റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്‍റെ ജനദ്രോഹ പരിഷ്കാരങ്ങൾക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് ലക്ഷദ്വീപ് കലക്ടർ എ​സ്. അ​സ്ക​ര്‍ അ​ലി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചത്. ഈ വാർത്താസമ്മേളനത്തിലാണ് ലക്ഷദ്വീപിൽ മൂന്ന് ഒാക്സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ചെന്ന് പറഞ്ഞത്.


ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി ഉയരുന്നുണ്ട്. സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു.

ദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല.

ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ജൂൺ ഏഴാം തീയതിക്ക് മുമ്പായി അധ്യാപകർ അവരുടെ ഹെഡ്ക്വാട്ടേഴ്സിൽ ഹാജരാകണമെന്ന ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Lakshadweep Collector's claim that oxygen plants were set up in island is false; The documents are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.