ലഖിംപുർ ഖേരി സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ രണ്ട്​ പേർ കൂടി അറസ്റ്റിൽ

ലഖിംപുർഖേരി (യു.പി): ഒക്​ടോബർ മൂന്നിന്​ ലഖിംപുർഖേരിയിൽ ക​ർഷക പ്രക്ഷോഭകരെ വണ്ടിയിടിച്ച്​ കൊല​​പ്പെടുത്തിയതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾക്കിടെ ബി.ജെ.പി പ്രവർത്തകനും കാർ ഡ്രൈവറും കൊല്ലപ്പെട്ട കേസിൽ രണ്ട്​ പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്​ ചെയ്തു.

ഖൈറാത്തിയ ഗ്രാമവാസി കവാൽജീത്​, ബാബുവര ഗ്രാമത്തിൽ നിന്നുള്ള കമൽജീത്ത്​ സിങ്​ എന്നിവരെയാണ്​ ശനിയാഴ്ച എസ്​.ഐ.ടി​ അറസ്റ്റ്​ ചെയ്തത്​. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

ലഖിംപുർ ഖേരിയിൽ കർഷകരുടെ പ്രതിഷേധ റാലിയിലേക്ക്​ കാർ ഇടിച്ചു കയറ്റി നാലു പേരെ കൊല്ലുകയായിരുന്നു. ബി​.ജെ.പിയിൽ നിന്നുള്ള കേന്ദ്ര മന്ത്രിയും മകനുമെതിരെ ഈ സംഭവത്തിൽ ശക്​തമായ ആരോപണങ്ങളാണ്​ ഉയർന്നിട്ടുള്ളത്​. കർഷരെ കാറിടിച്ച്​ കൊന്നതിനെ തുടർന്നുണ്ടായ അക്രമങ്ങളിലാണ്​ ബി​.ജെ.പി പ്രവർത്തകനും കാർ ഡ്രൈവറും കൊല്ലപ്പെട്ടത്​. 

Tags:    
News Summary - lakhimpur kheri case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.