മുംബൈ: നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 'ലഡ്കി ബെഹൻ' തരംഗം. ബിജെപി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ സി പി സഖ്യ മഹായുതി കുതിപ്പിൽ. 288 ൽ 217 സീറ്റിൽ മുന്നണി മുന്നിടുന്നു. 51 സീറ്റിലാണ് പ്രതിപക്ഷ സഖ്യ മായ മഹാവികാസ് അഘാഡി ലീഡ്ചെയ്യുന്നത്.
രണ്ട് സീറ്റിൽ സമാജ്‍വാദി പാർട്ടിയും രണ്ട്സീറ്റിൽ മജ്‌ലിസ് പാർട്ടിയും ഒരു സീറ്റിൽ സി.പി.എമ്മും മുന്നിലാണ്. പൃഥ്വിരാജ് ചവാൻ, വിജയ് വഡേടിവാർ, ബാലാസാഹെബ് തോറാട്ട്, യശോമതി തക്കൂർ തുടങ്ങി കോൺഗ്രസിലെ പ്രമുഖർ പിന്നിലാണ്.മുഖ്യമന്ത്രി ഏക്നാഥ് ഷാൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ മുന്നിൽ.
പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്നതാണ് ലഡ്കി ബെഹൻ പദ്ധതി. മഹായുതി സർക്കാരിന്റെ അവസാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി പദ്ധതി നടപ്പിലായിട്ട്. അധികാരത്തിൽ തിരിച്ചെത്തിയാൽ തുക 2,200 ആക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.