റെഡ്​ തൊപ്പി യു.പിക്കുള്ള റെഡ്​ അലർട്ട്​ -മോദി

ലഖ്‌നൗ: സമാജ്​വാദി പാർട്ടിയുടെ ​ചുവപ്പുതൊപ്പി ഉത്തർപ്രദേശിനുള്ള റെഡ്​ അലർട്ട്​ ആണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ റാലികൾ റെക്കോർഡ് ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനിടയിലാണ് മോദിയുടെ ആക്രമണം. ചുവപ്പ്​ തൊപ്പി യു.പിക്ക്​ അപകട സൂചനയാണെന്നാണ്​ മോദി പറയുന്നത്​. ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും റാലികൾ കണക്കിന്​ വിമർശിച്ചാണ്​ അഖിലേഷിന്‍റെ റാലികൾ മുന്നേറുന്നത്​. ​

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോട്ടയായ ഗൊരഖ്പൂരിൽ ഒരു സംസ്ഥാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ''ഇത്തരക്കാർക്ക് അഴിമതികൾക്കും കയ്യേറ്റത്തിനും മാഫിയകൾക്ക് സ്വതന്ത്രമായ ഓട്ടം നൽകാനും മാത്രമേ അധികാരം ആവശ്യമുള്ളൂ. തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ റെഡ് ക്യാപ്‌സ് സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നു. റെഡ് ക്യാപ്‌സ് ഉത്തർപ്രദേശിന് റെഡ് അലർട്ടാണ്. അപകട മുന്നറിയിപ്പ്'' -മോദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ''ഇന്ന്​ എല്ലാ മാഫിയകളും ജയിലിലാണ്. നിക്ഷേപകർ പൂർണ്ണ ഹൃദയത്തോടെ യു. പിയിലേക്ക് വരുന്നു.

ദരിദ്രരെക്കുറിച്ച് ചിന്തിക്കുന്ന ഒരു സർക്കാർ ആണ്​ ഇപ്പോഴുള്ളത്'' -മോദി പറഞ്ഞു​. ബി.ജെ.പിയുടെ വികസന പൊള്ളത്തരങ്ങളെ പരിഹസിച്ച്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ രംഗത്തുവന്നിരുന്നു. ഉദ്​ഘാടനത്തിന്​ തേങ്ങ ഉടച്ചാൽ പൊളിയുന്ന റോഡുകളാണ്​ ബി.ജെ.പി മുന്നോട്ടുവെക്കുന്ന വികസന മാതൃകയെന്ന്​ അഖിലേഷ്​ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട്​ കോടി രൂപ മുടക്കി നിർമിച്ച റോഡിന്‍റെ ഉദ്​ഘാടന വേളയിൽ തേങ്ങ ഉടച്ചതിനെ തുടർന്ന്​ റോഡ്​ പൊളിഞ്ഞിരുന്നു. ഇതിൽ സംബന്ധിക്കാൻ എത്തിയ ബി.ജെ.പി എം.എൽ.എ തുടർന്ന്​ ഉദ്​ഘാടനം നടത്താ​െത മടങ്ങുകയും ചെയ്​തിരുന്നു. ഇത്​ സൂചിപ്പിച്ചാണ്​ അഖിലേഷിന്‍റെ പരിഹാസം. മഥുര പ്രശ്​നം ഒക്കെ ഉയർത്തി കൊണ്ടുവന്ന്​ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ്​ സൃഷ്​ടിച്ച്​ മുതലെടുക്കാനാണ്​ ബി.ജെ.പി ശ്രമമെന്നും എൻ.ഡി ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ അഖിലേഷ്​ പറഞ്ഞു. 

Tags:    
News Summary - "Laal Topi Is Red Alert For UP": PM Targets Akhilesh Yadav In Gorakhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.